മരണത്തിന് തൊട്ടുമുൻപ് കെ കെ മഹേശനെ വെള്ളാപ്പള്ളി നടേശൻ മർദ്ദിച്ചിരുന്നു; ആരോപണവുമായി മഹേശൻ്റെ ഭാര്യ ഉഷാ ദേവി

മരണദിവസം രാവിലെ വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് മഹേശ്വൻ പോയത് കണ്ടവരുണ്ടെന്നും ഉഷാദേവി വെളിപ്പെടുത്തി

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി കെ കെ മഹേശൻ്റെ കുടുംബം. മരണത്തിന് തൊട്ടുമുൻപ് മഹേശനെ വെള്ളാപ്പള്ളി മർദ്ദിച്ചിരുന്നുവെന്ന് മഹേശൻ്റെ ഭാര്യ ഉഷാദേവി ആരോപിച്ചു. ഒന്ന് പറഞ്ഞാൽ രണ്ടാം വാക്കിന് അടിക്കുന്ന ആളാണ് വെള്ളാപ്പള്ളി നടേശനെന്നും ഉഷാദേവി വെളിപ്പെടുത്തി. കെ എൽ അശോകനെ വരെ ഇത്തരത്തിൽ അടിച്ച സംഭവങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉഷാദേവി പറഞ്ഞു. മരണദിവസം രാവിലെ വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് മഹേശ്വൻ പോയത് കണ്ടവരുണ്ടെന്നും ഉഷാദേവി വെളിപ്പെടുത്തി. കെ കെ മഹേഷൻ്റെ അത്മഹത്യാപ്രേരണ കേസിൽ രണ്ടാം പ്രതിയും വെള്ളാപ്പള്ളി നടേശൻ്റെ ഇപ്പോഴത്തെ മാനേജരുമായ കെ എൽ അശോകനും മർദ്ദിച്ചിരുന്നുവെന്ന് ഉഷാദേവി വെളിപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടറിനോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങൾ കെ കെ മഹേശൻ്റെ ഭാര്യ ഉഷാദേവി ഉന്നയിച്ചത്.

കെ കെ മഹേശൻ്റെ പേഴ്സണൽ ഡയറി വെള്ളാപ്പള്ളി കൈവശപ്പെടുത്തിയെന്നും എന്നാൽ അതിലേയ്ക്കൊന്നും അന്വേഷണം എത്തിയിട്ടില്ലെന്നും ഉഷാദേവി ആരോപിച്ചു. മഹേശൻ ജീവനൊടുക്കിയ ദിവസം വെള്ളാപ്പള്ളിയെ കാണാൻ പോകുന്നു എന്ന് പറഞ്ഞാണ് പോയത്. 23-ാം തീയതി കൊടുത്ത കത്തും ഡയറിയുമെല്ലാം എടുത്ത് കേന്ദ്രത്തെ പോയി കണ്ട് സംസാരിച്ചിട്ട് വരാം എന്ന് പറഞ്ഞാണ് പോയത്. ഈ സംഭവത്തിന് ശേഷം പത്രസമ്മേളനത്തിൽ അവൻ ഉപയോ​ഗിച്ച കറുത്ത ഡയറി എൻ്റെ കൈവശം ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചിരുന്നു. ആ ഡയറി ആരെങ്കിലും കൊടുക്കാതെ ചെല്ലില്ലല്ലോ. അതോ ഇനി മരണസമയത്ത് അവിടെ നിന്നും എടുത്ത് കൊണ്ട് പോയതാണോ എന്നും ഉഷാദേവി ചോദിച്ചു.

ആത്മഹത്യാക്കുറിപ്പ് എഴുതി രഹസ്യമായി സൂക്ഷിച്ചിട്ടാണ് മഹേശൻ വെള്ളാപ്പള്ളിയെ കാണാൻ പോയതെന്നും ഉഷാദേവി വെളിപ്പെടുത്തി. വെള്ളാപ്പള്ളിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുകയാണെങ്കിൽ ആരും അറിയാതെ അത് നശിപ്പിക്കാമെന്ന് മഹേഷൻ കുരുതിയിട്ടുണ്ടാകാമെന്നും ഉഷാദേവി പറഞ്ഞു. ശാരീരികമായും മാനസികമായും വെള്ളാപ്പള്ളി നടേശൻ കെ കെ മഹേശനെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഉഷാദേവി കുറ്റപ്പെടുത്തി.

മഹേശൻ്റെ മരണത്തിനുശേഷം കുടുംബത്തെയും വെള്ളാപ്പള്ളി വേട്ടയാടുകയാണെന്നും ഉഷാ ദേവി ആരോപിച്ചു. മഹേശനെ കള്ളൻ എന്നാണ് തുഷാർ വെള്ളാപ്പള്ളി വിളിച്ചത്. കോടികൾ കട്ടെന്നാണ് പറയുന്നത്. എങ്കിൽ ആ കോടികൾ എവിടെ എന്ന് കൂടി പറയണമെന്നും ഉഷാ ദേവി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ കൊണ്ട് വെള്ളാപ്പള്ളി ഞങ്ങളുടെ സകല സ്വത്തുക്കളും പരിശോധിച്ചതാണെന്നും ഉഷാ ദേവി വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് തുഷാർ വെള്ളാപ്പള്ളിയെന്നും ഉഷാ ദേവി പറഞ്ഞു.

എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശന്റെ മരണത്തിലെ അന്വേഷണത്തില്‍ തുടക്കം മുതല്‍ പൊലീസ് ഗുരുതര വീഴ്ചയാണ് വരുത്തിയത്. കേസിലെ പ്രതികളായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവരിലേക്ക് അന്വേഷണമെത്തിയില്ല. പ്രതികളുടെ വീട്ടിലോ വ്യാപാര സ്ഥാപനങ്ങളിലോ പരിശോധന നടത്തിയില്ല. പകരം മരിച്ച മഹേശന്റെ വീട്ടിലും ബാങ്കിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തിയത്. ഡിഐജി ഹര്‍ഷിതയാണ് കേസ് ആദ്യം അന്വേഷിച്ചത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും സാധാരണ ആത്മഹത്യയാണെന്നും ഹര്‍ഷിത റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് കുടുംബം കത്ത് നല്‍കിയിരുന്നു. 2022ല്‍ ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. പക്ഷേ 34 പേജുള്ള ആത്മഹത്യാക്കുറിപ്പിലെ പല ആരോപണങ്ങളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. വെള്ളാപ്പള്ളിയിലേക്ക് അന്വേഷണം നീങ്ങിയില്ലെന്ന് മാത്രമല്ല, പരേതന്റെ വീട്ടില്‍ നിരന്തരം അന്വേഷണം നടത്തുകയും ചെയ്തു. മഹേശന്റെ സാമ്പത്തിക ഇടപാട് അടക്കം അന്വേഷിച്ചു.

Content Highlights: Usha Devi, wife of KK Maheshan, has alleged that Vellappally Natesan physically assaulted her husband shortly before his death. Read the latest details on the allegations and the developments in the case.

To advertise here,contact us