സിപിഐഎം കര്‍മ്മപദ്ധതി; ഇതുവരെ ലഭിച്ചത് പതിനായിരത്തിലധികം നിര്‍ദ്ദേശങ്ങള്‍

വെബ്‌സൈറ്റിലും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്

തിരുവനന്തപുരം: സിപിഐഎം കര്‍മ്മപദ്ധതി തയ്യാറാക്കാനായി ഇ-മെയില്‍ വഴിയും വാട്‌സ്ആപ് വഴിയും ലഭിച്ചത് പതിനായിരത്തിലധികം നിര്‍ദ്ദേശങ്ങള്‍. ഇ-മെയില്‍ വഴി ആയിരത്തി അന്‍പതിലധികം നിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്. വാട്‌സ്ആപ്പില്‍ ഒന്‍പതിനായിരത്തി അഞ്ഞൂറിലധികം നിര്‍ദ്ദേശങ്ങളണ് ലഭിച്ചത്.

വെബ്‌സൈറ്റിലും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. https://cpimkerala.org/form/public-opinion എന്ന ലിങ്കില്‍ കയറി അഭിപ്രായം രേഖപ്പെടുത്താം. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മറ്റൊരു വാട്‌സ്ആപ് നമ്പര്‍ കൂടി സജ്ജമാക്കിയിട്ടുണ്ട്.

+91 7994777167 എന്ന നമ്പറിലാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാവുക. 7994777168 എന്ന നമ്പരും നിലവിലുണ്ട്. Puthuvazhikal@gmail.com ആണ് മെയില്‍ ഐഡി.

മുന്നോട്ടുള്ള പ്രവര്‍ത്തന പദ്ധതികള്‍ എന്താകണമെന്ന അഭിപ്രായം അറിയിക്കാനുള്ള അവസരമൊരുക്കുകയാണെന്നും സിപിഐഎം അനുഭാവമുള്ളവര്‍ക്ക് മാത്രമല്ല എല്ലാ മലയാളികള്‍ക്കും അഭിപ്രായവും നിര്‍ദ്ദേശങ്ങളും പറയാന്‍ അവസരമുണ്ടെന്നും കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. തുറന്ന മനസ്സോടെ അഭിപ്രായം സ്വീകരിക്കുമെന്നും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് ഇനി മുന്നോട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: CPIM Receives Over 10,000 Suggestions via Email and WhatsApp for Action Plan

To advertise here,contact us