തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെയും മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കാൻ എസ്ഐടിയ്ക്ക് അനുമതി നൽകി ഹൈക്കോടതി. ഈ സാമ്പിളുകളുടെ ലാബ് പരിശോധനാഫലം കവർച്ചയുടെ പൂർണ്ണമായ വിവരം ലഭിക്കാൻ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
2019 ൽ സ്മാർട്ട് ക്രിയേഷൻസ് യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം 'സ്ട്രിപ്പിങ് സാൾട്ട്' എന്ന പ്രത്യേകതരം ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെടുത്തു. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്നും എസ്ഐടി വ്യക്തമാക്കി.
2025ലെ ദ്വാരപാലക കടത്തിൻ്റെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരുടെ വിശദാംശങ്ങൾ അടുത്ത റിപ്പോർട്ടിലൂടെ അറിയിക്കുമെന്നും ജൂൺ 18 ന് വിശദമായ റിപ്പോർട്ട് നൽകുമെന്നുമാണ് എസ്ഐടി വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്ന ശാസ്ത്രീയ പരിശോധനാ ഫലം എസ്ഐടിക്ക് ലഭിച്ചിരുന്നു. കൊള്ളയടിച്ചത് പൂശിയ സ്വര്‍ണം മാത്രമാണെന്നും പരിശോധന ഫലത്തില്‍ പറഞ്ഞിരുന്നു. ജംഷഡ്പൂരിലെ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടിയില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു എസ്ഐടി പരിശോധനയ്ക്ക് അയച്ചത്. എട്ടോളം സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതിന്റെ ഫലമാണ് എസ്ഐടിക്ക് ലഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വര്‍ണ സാമ്പിളുകളില്‍ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന അത്യാവശ്യമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.
Content Highlights: In a major development in the Kerala gold smuggling case, the High Court has granted permission to remove panels from the Sabarimala temple’s dome (prabhamandala) and door to collect samples. This comes amid the investigation into the smuggling of gold allegedly disguised as temple offerings.