തിരുവനന്തപുരം: വെടിവച്ചാം കോവിലിലെ 17-കാരന്റെ കൊലപാതകത്തിന് പിന്നില്‍ ടര്‍ഫിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. ഒരു വര്‍ഷം മുന്‍പ് ഫുട്ബോള്‍ കളിക്കിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അന്ന് ഇരുകൂട്ടരും തമ്മില്‍ സംസാരിച്ച് പ്രശ്നം പരിഹരിച്ചു. എന്നാല്‍ ഇരു സംഘവും പക വെച്ചുപുലര്ത്തിയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം എതിര് സംഘത്തിലെ ഒരാളെ ശിവസൂര്യ തുറിച്ചു നോക്കിയത് പ്രകോപനമുണ്ടാക്കി. പിന്നാലെ സംഘമായി എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. അഞ്ചു പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. സംഘര്‍ഷത്തിന് പിന്നാലെ യുവാവിനെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചോരയില്‍ കുളിച്ച യുവാവിനെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. രണ്ടുപേര്‍ക്ക് നടുവിലായി ബൈക്കില്‍ ഇരുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. കൊണ്ടുപോകുമ്പോള്‍ തന്നെ ശിവസൂര്യ ബോധരഹിതനായിരുന്നു.യുവാവ് നിലത്ത് വീഴുന്നതും വഴിയരികില്‍ കിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Content Highlights: Turf Dispute Behind death of 17-Year-Old at Vedivachamkovil Say Police