തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; പതിനേഴുകാരന്‍ കൊല്ലപ്പെട്ടു; രണ്ട് പേര്‍ പിടിയില്‍

പുന്നമൂടാണ് സംഭവം നടന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജിത്, കാര്‍ത്തിക് എന്നിവരെയാണ് നരുവാമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്ന് വൈകിട്ടോടെ പുന്നമൂടാണ് സംഭവം നടന്നത്. രണ്ട് ബൈക്കുകളിലായായിരുന്നു സംഘം സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ റോഡിന് സമീപം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ശിവസൂര്യയെ സുഹൃത്തുക്കൾ പിടിച്ച് തള്ളുകയും റോഡിന് സമീപത്തെ തുണിക്കടയിലെ ചില്ലിലേക്ക് വീഴുകയുമായിരുന്നു. ചില്ല് പൊട്ടി ശിവസൂര്യയുടെ നെഞ്ചിൽ കയറി.

അജിത്തും കാർത്തിക്കും ചേർന്ന് പരിക്കേറ്റ ശിവസൂര്യയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോഴേക്കും മരണം സംഭവിച്ചുരുന്നു. പിടിയിലായ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Content Highlights: A 17-year-old boy has died following a violent clash in Thiruvananthapuram

To advertise here,contact us