ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങൾ പകർത്തിയ കേസ്; പ്രതിയെ പിടികൂടി

സംഭവത്തിൽ ഒരാളെ കൂടി പിടി കൂടാൻ ഉണ്ട്

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങൾ പകർത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനുവിനെയാണ് (24) മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.

ബന്ധുവീട്ടിൽ വെച്ചാണ് പെൺകുട്ടി മനുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇൻസ്റ്റ​ഗ്രാം വഴി ഇരുവരും സൗഹൃദത്തിലാകുകയായിരുന്നു. മെയ് പതിനെട്ടാം തീയതി വീട്ടിൽ ആളില്ലാത്ത സമയത്ത് മനുവും മറ്റൊരാളും കൂടി പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. പെൺകുട്ടിക്ക് ജ്യൂസ് നൽകി മയക്കിയായിരുന്നു പീഡനം. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി തന്നെയാണ് സിഡബ്ല്യുസിയിൽ അറിയിച്ചത്. തുടർന്നായിരുന്നു മണ്ണന്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ ഒരാളെ കൂടി പിടി കൂടാൻ ഉണ്ട്. എന്നാൽ താൻ ഒറ്റയ്ക്കാണ് എത്തിയതെന്നും കൂടെ ആളില്ല എന്നുമാണ് മനു പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത മനുവിനെ കൻ്റോമെൻ്റ് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Police arrested a suspect accused of entering a house, assaulting a ninth-grade student, and capturing images of the victim. The investigation is ongoing, and authorities are taking further legal action.

To advertise here,contact us