'വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിംഗ് മെഷീനുകളും ആർത്തവാവധിയും ഒരുമിച്ച് നടപ്പിലാക്കപ്പെടേണ്ട കാര്യങ്ങൾ'

'എല്ലാ പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവാവധി എന്നുപറയുമ്പോള്‍ മാസത്തില്‍ മൂന്ന് ദിവസം എല്ലാ പെണ്‍കുട്ടികളും നിര്‍ബന്ധമായും അവധി എടുത്തോളണം എന്നര്‍ത്ഥമില്ല'

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൂന്ന് ദിവസം ആര്‍ത്തവാവധി നടപ്പിലാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് കെഎസ്‌യു. മറച്ചുപിടിക്കാനും ലജ്ജിച്ച് തലതാഴ്ത്താനും ആര്‍ത്തവം മാറാവ്യാധിയല്ലെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. പനി വന്നാലും മൈഗ്രെയ്ന്‍ വന്നാലും അവധി എടുക്കാമെന്ന് പറയുന്നവര്‍ ചില പെണ്‍കുട്ടികള്‍ക്ക് മാസംതോറും അതികഠിനമായ ആര്‍ത്തവ വേദന വരുമ്പോള്‍ അവധി എടുക്കാനുള്ള അവകാശം നല്‍കിയാല്‍ അബലകളായി പോകും എന്നും പറയുന്നതിന്റെ യുക്തി എന്താണെന്നും ആന്‍ സെബാസ്റ്റ്യന്‍ ചോദിക്കുന്നു.

വൃത്തിയുള്ള ശൗചാലയങ്ങളും, നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും, ആരോഗ്യസൗകര്യങ്ങളും അനിവാര്യമാണെന്നുംപക്ഷേ അവയും ആര്‍ത്തവാവധിയും പരസ്പരം വിരുദ്ധമായ കാര്യങ്ങളല്ല. ഒരുമിച്ച് നടപ്പിലാക്കപ്പെടേണ്ട കാര്യങ്ങളാണെന്നും ആന്‍ കുറിച്ചു.

എല്ലാ പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവാവധി എന്നുപറയുമ്പോള്‍ മാസത്തില്‍ മൂന്ന് ദിവസം എല്ലാ പെണ്‍കുട്ടികളും നിര്‍ബന്ധമായും അവധി എടുത്തോളണം എന്നര്‍ത്ഥമില്ല. ആവശ്യമുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള ഒരു ഓപ്ഷന്‍ മാത്രമാണ്. സ്‌കൂളുകളിലെ നോട്ടീസ് ബോര്‍ഡില്‍ മെന്‍സ്ട്രല്‍ ലീവ് എടുത്തവരുടെ പേരും ക്ലാസും പ്രദര്‍ശിപ്പിക്കാനൊന്നും പോകുന്നില്ല. ''എനിക്ക് ആവശ്യമില്ല'' എന്നതിനര്‍ത്ഥം നാട്ടില്‍ മറ്റാര്‍ക്കും ആവശ്യമില്ല എന്നല്ല. ഒരു പൊതുനയം രൂപപ്പെടുത്തേണ്ടത് എല്ലാവരുടെയും അനുഭവം കണക്കിലെടുത്താണെന്നും ആന്‍ സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് Stay Free മേടിച്ച് ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് കള്ളക്കടത്ത് സാധനം പോലെ ഒളിച്ചും പാത്തും കടത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ആര്‍ത്തവം 10 വയസിനും 50 വയസ്സിനുമിടയിലുള്ള സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ജൈവികമായ പ്രക്രിയയാണെന്നും മാനവരാശിയുടെ നിലനില്‍പ്പ് തന്നെ ഈ ജൈവിക പ്രക്രിയയില്‍ ആണെന്നും ആ പ്രക്രിയ റെഗുലര്‍ ആയി നടക്കുന്നില്ലെങ്കില്‍ ആണ് പ്രശ്‌നമെന്നും തിരിച്ചറിയുന്നവരുടെ കാലമാണിത്. മറച്ചുപിടിക്കാനും ലജ്ജിച്ച് തലതാഴ്ത്താനും മാത്രമുള്ള എന്തോ മാറാവ്യാധിയല്ല.പനി വന്നാല്‍ അവധി എടുക്കാം.മൈഗ്രെയ്ന്‍ വന്നാല്‍ അവധി എടുക്കാം.പക്ഷേ ചില പെണ്‍കുട്ടികള്‍ക്ക് മാസംതോറും അതികഠിനമായ ആര്‍ത്തവവേദന / അതല്ലെങ്കില്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ അവധി എടുക്കാനുള്ള അവകാശം നല്‍കിയാല്‍ അവര്‍ അബലകളായി പോകും എന്നുപറയുന്നതിന്റെ യുക്തി എന്താണ്?എല്ലാ പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവാവധി എന്നുപറയുമ്പോള്‍ മാസത്തില്‍ മൂന്ന് ദിവസം എല്ലാ പെണ്‍കുട്ടികളും നിര്‍ബന്ധമായും അവധി എടുത്തോളണം എന്നര്‍ത്ഥമില്ല. ആവശ്യമുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള ഒരു ഓപ്ഷന്‍ മാത്രമാണ്. സ്‌കൂളുകളിലെ നോട്ടീസ് ബോര്‍ഡില്‍ മെന്‍സ്ട്രല്‍ ലീവ് എടുത്തവരുടെ പേരും ക്ലാസും പ്രദര്‍ശിപ്പിക്കാനൊന്നും പോകുന്നില്ല. ''എനിക്ക് ആവശ്യമില്ല'' എന്നതിനര്‍ത്ഥം നാട്ടില്‍ മറ്റാര്‍ക്കും ആവശ്യമില്ല എന്നല്ല. ഒരു പൊതുനയം രൂപപ്പെടുത്തേണ്ടത് എല്ലാവരുടെയും അനുഭവം കണക്കിലെടുത്താണ്.വൃത്തിയുള്ള ശൗചാലയങ്ങളും, നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും, ആരോഗ്യസൗകര്യങ്ങളും അനിവാര്യമാണ്.പക്ഷേ അവയും ആര്‍ത്തവാവധിയും പരസ്പരം വിരുദ്ധമായ കാര്യങ്ങളല്ല. ഒരുമിച്ച് നടപ്പിലാക്കപ്പെടേണ്ട കാര്യങ്ങളാണ്.സംസ്ഥാനത്തെ സ്‌കൂളുകളില്‍ മാസത്തില്‍ മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കാനുള്ള തീരുമാനത്തെ KSU സ്വാഗതം ചെയ്യുകയാണ്.സ്വകാര്യത നഷ്ടപ്പെടുമെന്നും നാണക്കേടാണെന്നും അധിക്ഷേപിക്കപ്പെടുമെന്നും പറയുന്നവര്‍ മനസ്സിലാക്കേണ്ടത് 'Menstruation is not a taboo , Not a sin, but it's a biological process'.

Content Highlights: KSU leader Ann Sebastian has welcomed the decision to introduce three days of menstrual leave in schools across the state.

To advertise here,contact us