'എൻസിപിയിൽ അഭിപ്രായ ഭിന്നത രൂക്ഷം, പാർട്ടി പിളരാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കണം': പി എം സുരേഷ് ബാബു

പാർട്ടി പിളരാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കണമെന്ന് എൻസിപി നേതാവ്

തിരുവനന്തപുരം: എൻസിപിയിൽ അഭിപ്രായ ഭിന്നത രൂക്ഷമെന്ന് മുതി‍ർന്ന നേതാവ് പി എം സുരേഷ് ബാബു. പാർട്ടി പിളരാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കണമെന്നും പ്രതികരണം. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കിട്ടിയ അപ്രതീക്ഷിത തിരിച്ചടി പാർട്ടി പ്രവർത്തകരെ കാര്യമായി ബാധിച്ചെന്നും സുരേഷ് ബാബു പറഞ്ഞു. കോൺ​ഗ്രസിൻ്റെ വിജയം വിശകലനം ചെയ്യാൻ പാ‍ർട്ടി തയ്യാറായിട്ടില്ല. കോൺ​ഗ്രസിൻ്റെ പ്രവർത്തന മികവ് കൊണ്ടല്ല ഭരണം കിട്ടിയതെന്നും സുരേഷ് ബാബു ചൂണ്ടികാട്ടി.

എൻസിപിയിൽ നേതൃമാറ്റം ആവശ്യമാണെന്നും സംസ്ഥാന പാർട്ടിയാക്കുന്നതിനോട് യോജിപ്പില്ലെന്നും സുരേഷ് ബാബു പറഞ്ഞു. ദേശീയ പാർട്ടിക്ക് ലഭിക്കുന്ന ഔന്നിത്യം പ്രാദേശിക തലത്തിൽ ലഭിക്കില്ലെന്നും പിസി ചാക്കോ സംസ്ഥാന നേതൃത്വത്തിലേക്ക് വരുന്നതിൽ തടസ്സങ്ങളില്ലെന്നും സുരേഷ് ബാബു വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പാർട്ടി പിളരരുതെന്നാണ് തൻ്റെ ആ​ഗ്രഹമെന്നും സുരേഷ് ബാബു പറഞ്ഞു.

Content Highlights: Senior leader P M Suresh Babu stated that differences within the NCP have intensified.

To advertise here,contact us