'ബക്രീദ് അവധി മദ്യശാലകള്‍ക്കും വേണം'; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ബെവ്കോ എംപ്ലോയീസ് സംഘ്

ബക്രീദിന് സര്‍ക്കാര്‍ രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: ബക്രീദ് അവധി മദ്യശാലകള്‍ക്കും വേണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘ്. ബക്രീദ് ആഘോഷങ്ങളില്‍ പങ്കുചേരുന്നതിന് ഒരു ദിവസം അവധി നല്‍കണം എന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശന് ബെവ്‌കോ എംപ്ലോയീസ് സംഘ് കത്ത് നല്‍കി.

'ലോകമെമ്പാടുമുള്ള മുസ്‌ലിം മത വിശ്വാസികള്‍ വിശുദ്ധ മക്കയില്‍ പരിശുദ്ധ ഹജ്ജ് ചടങ്ങുകളുടെ സമയത്ത് ആഘോഷിക്കുന്ന ത്യാഗത്തിന്റെ പെരുന്നാള്‍ ദിനമായ ബക്രീദ് ആഘോഷങ്ങള്‍ക്കായി 27/05/2026, 28/05/2026 തീയതികളില്‍ കേരളം സംസ്ഥാനത്ത് പൊതുഅവധി നല്‍കുന്നതിന് തീരുമാനിച്ചതില്‍ ബെവ്‌കോ എംപ്ലോയീസ് സംഘ് അഭിനന്ദിക്കുന്നു. കൂടെ ബക്രീദ് ആഘോഷങ്ങളില്‍ പങ്ക് ചേരുന്നതിന് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍ ചില്ലറവില്‍പ്പന ശാലകള്‍ക്ക് ഒരു ദിവസത്തെ അവധി അനുവദിക്കണം', എന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ബെവ്‌കോ എംപ്ലോയീസ് സംഘ് പറയുന്നത്.

ബക്രീദിന് സര്‍ക്കാര്‍ രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 27നും 28നുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കലണ്ടറിലെ അവധി ദിവസം 27നാണ്. എന്നാല്‍ സംസ്ഥാനത്ത് ബക്രീദ് ആഘോഷം 28നാണ്. 28ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Content Highlights- The Bevco Employees Sangh has requested the Kerala government to grant a Bakrid holiday for liquor outlets and employees

To advertise here,contact us