ബെംഗളൂരു: കർണാടകയിൽ മതിൽ ഇടിഞ്ഞ് വീണ് കേരളത്തിൽ നിന്നുള്ള കുടുംബശ്രീയുടെ വിനോദയാത്ര സംഘത്തിലെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. ബെംഗളൂരു ബൗറിംഗ് ആശുപത്രിയുടെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടത്.
വിനോദയാത്ര സംഘത്തിലെ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമ്മിക്കുന്ന യൂണിറ്റിലെ 56 പേരുടെ സംഘമാണ് വിനോദയാത്ര പോയത്.
Content Highlights: Seven people, including two women from a Kerala Kudumbashree group enjoying a recreational trip, lost their lives after a wall collapsed on them in Bengaluru. Details of the tragic accident and rescue operations.