വയനാട് ടൗൺഷിപ്പ്: ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി

ആദ്യമായിട്ടാണ് ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറുന്നത്

കൽപ്പറ്റ: നിർ‌മ്മാണം പുരോ​ഗമിക്കുന്ന ചൂരൽമല-മുണ്ടക്കൈ ദുരന്തബാധി‍ർക്കാരി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി കൈമാറുന്ന 178 വീടുകളിൽ ഏഴെണ്ണത്തിൻ്റെ താക്കോലാണ് കൈമാറിയിരിക്കുന്നത്. ആദ്യമായിട്ടാണ് ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറുന്നത്.

താക്കോൽ കിട്ടിയെങ്കിലും ഇപ്പോൾ താമസം തുടങ്ങില്ലെന്നും ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 178 കുടുംബങ്ങളും ഒരുമിച്ച് മാത്രമേ താമസം തുടങ്ങുകയുള്ളുവെന്ന നിലപാടിലാണ് നിലവിൽ താക്കോൽ ലഭിച്ച ഏഴ് കുടുംബങ്ങളും. 178 കുടുംബങ്ങൾക്കും ഘട്ടം ഘട്ടമായി മാത്രമേ താക്കോൽ കൈമാറുകയുള്ളുവെന്നാണ് ഊരാളുങ്കൽ സിഇഒ അരുൺ ബാബു വ്യക്തമാക്കുന്നത്. ക്ലസ്റ്ററുകളായി വീടുകൾ കൈമാറും. 178 വീടുകളും രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ പൂ‍ർത്തിയാകും. 56 വീടുകളുടെ കിഫ്കോൺ പരിശോധന പൂ‍ർത്തിയായി. പരിശോധന പൂർത്തിയായ ശേഷം പ്രശ്നങ്ങൾ പരിഹരിച്ച് ക്ലസ്റ്ററുകളായി വീടുകൾ കൈമാറുമെന്നും ഊരാളുങ്കൽ സിഇഒ വ്യക്തമാക്കി.

ടൗണ്‍ഷിപ്പിലെ വീടുകളില്‍ നിര്‍മ്മാണ കമ്പനികളായ ഊരാളുങ്കലും കിഫ്‌കോണും നടത്തുന്ന സംയുക്ത പരിശോധന ഏപ്രിൽ 20ന് ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിലെ 178 വീടുകളില്‍ 102 വീടുകളുടെ പരിശോധനയായിരുന്നു ആരംഭിച്ചത്. വീടുകളുടെ നിര്‍മ്മാണത്തില്‍ അപാകത ഇല്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന പൂര്‍ത്തിയാക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടിരുന്നു. പൂര്‍ണ്ണമായും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ വീടുകളിലാണ് സംയുക്ത പരിശോധന നടക്കുന്നത്.

ടൗണ്‍ഷിപ്പില്‍ ഇതുവരെ 308 വീടുകളുടെ വാര്‍പ്പാണ് പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് താമസസജ്ജമായ 178 വീടുകള്‍ക്കൊപ്പം തന്നെ ബാക്കിയുള്ള വീടുകളുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Content Highlight: In a positive development for Wayanad landslide survivors, keys to new houses were handed over to seven families in the Wayanad Township rehabilitation project. This marks another step in providing permanent housing to those affected by the 2024 disaster in Kerala.

To advertise here,contact us