ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെടുക്കാൻ പോയി; വട്ടപ്പാറയില്‍ 15കാരന് പാമ്പ് കടിയേറ്റു

ഇന്ന് വൈകിട്ട് 4.30-നായിരുന്നു സംഭവം

തിരുവനന്തപുരം: വട്ടപ്പാറയില്‍ 15 വയസ്സുകാരന് പാമ്പ് കടിയേറ്റു. കുറ്റിയാണി തെങ്ങുംപണ വീട്ടില്‍ ജഗദീഷിന്റെ മകന്‍ അഭിനവി(15)നാണ് കടിയേറ്റത്. പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്ന് വൈകിട്ട് 4.30-നായിരുന്നു സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് എടുക്കുന്നതിനായി പോയപ്പോഴാണ് പാമ്പ് കടിച്ചത്. കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: 15-year-old boy bitten by snake in Vattappara

To advertise here,contact us