കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ; ഡിവൈഎസ്പി മധു ബാബു SPയാകാൻ യോഗ്യനെന്ന് സർക്കാർ

കോന്നി എസ്‌ഐയായിരിക്കെ എസ്എഫ്‌ഐ നേതാവിനെ മർദ്ദിച്ചതിൽ ആരോപണ വിധേയനാണ് മധു ബാബു

തിരുവനന്തപുരം: കസ്റ്റഡി മർദ്ദനത്തിൽ ആരോപണവിധേയനായ ഡിവൈഎസ്പി മധു ബാബുവിന് സ്ഥാനക്കയറ്റമുണ്ടായേക്കും. മധു ബാബു എസ്പിയാകാൻ യോഗ്യനാണെന്നാണ് സർക്കാർ നിലപാട്. ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി മധു ബാബുവിന്റെ പേര് അംഗീകരിക്കുകയും ചെയ്തു. സ്ഥാനക്കയറ്റ യോഗ്യതയുള്ളവരുടെ പട്ടിക സർക്കാർ പുറത്തിറക്കി. ഇതോടെ ഒഴിവ് അനുസരിച്ച് മധു ബാബുവിന് സ്ഥാനക്കയറ്റമുണ്ടാകും.

കോന്നി എസ്‌ഐയായിരിക്കെ എസ്എഫ്‌ഐ നേതാവിനെ മർദ്ദിച്ചതിൽ ആരോപണ വിധേയനാണ് മധു ബാബു. പത്തനംതിട്ടയിലെ എസ്എഫ്‌ഐ നേതാവ് ജയകൃഷ്ണന്റെ ഡയഫ്രം അടിച്ചുപൊട്ടിച്ചു എന്നതായിരുന്നു ആരോപണം. ആരോപണം ഉയർന്നതോടെ ക്രമസമാധാന ചുമതയിൽ നിന്ന് മധു ബാബുവിനെ നീക്കിയിരുന്നു.

കോഴിക്കോട് മണ്ണഞ്ചേരി സ്വദേശി സുബൈർ, ആലപ്പുഴ സ്വദേശി സിദ്ധാർത്ഥൻ എന്നിവരെ മർദ്ദിച്ച കേസിലും മധു ആരോപണ വിധേയനാണ്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ മർദ്ദിച്ചതിന് കോടതി മധു ബാബുവിനെ ശിക്ഷിച്ചിട്ടുമുണ്ട്.

Content Highlights: The Kerala government informed that DYSP Madhu Babu is eligible for promotion to the post of Superintendent of Police despite facing allegations related to custodial torture.

To advertise here,contact us