കൊച്ചി: എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് നടന് മോഹന്‍ലാല്‍. അമേരിക്കയില്‍ നിന്നാണ് നടന് മലയാളക്കരയ്ക്ക് വിഷു ആശംസിച്ചത്. റിപ്പോർട്ടർ ടിവി 'കണി കാണുംനേരം' വിഷു സ്പെഷ്യൽ പരിപാടിയിൽ തത്സമയം എത്തിയാണ് നടൻ മലയാളികൾക്ക് ആശംസ നേർന്നത്. സുഹൃത്തുക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം അമേരിക്കിൽ അവധി ആഘോഷത്തിലാണ് മോഹന്‍ലാല്‍.
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷത്തിലാണ് മലയാളികൾ. കാലത്ത് തന്നെ വിഷുക്കണി ദർശനത്തിനായി ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ 2.50 മുതൽ 3.50 വരെയായിരുന്നു ഗുരുവായൂരിൽ വിഷുക്കണി ദർശനം. പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ പത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വിഷു ദിനത്തിൽ വിഷുക്കണി ദർശനത്തിനായി ശബരിമല ക്ഷേത്രനട പുലർച്ചെ നാലിന് തുറന്നു. 4.05 മുതൽ ഏഴുമണിവരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഉണ്ടാകും.ഏഴുമണിക്ക് ശേഷം അഭിഷേകവും ഉഷപ്പൂജയും നടക്കും.ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെയാണ് നെയ്യഭിഷേകം. വിഷു മേടമാസകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
Content Highlights: 'Happy Vishu to all Malayalis': Mohanlal shares his wishes through Reporter TV