തളിപ്പറമ്പില്‍ വിസ്മയമോ? പി കെ ശ്യാമളക്കെതിരെ വിമതനീക്കം, ടി കെ ഗോവിന്ദന്‍ മത്സരത്തിന് ഒരുങ്ങുന്നു

പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിൽ കടുത്ത എതിർപ്പ് ആണ് ഉയരുന്നത്

കണ്ണൂര്‍: തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്യാമളക്കെതിരെ വിമതനീക്കം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ മത്സരത്തിനൊരുങ്ങുന്നു. പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിൽ കടുത്ത എതിർപ്പ് ആണ് ഉയരുന്നത്. ജില്ലാ കമ്മിറ്റി യോഗത്തിൽ എതിർപ്പ് ഉന്നയിച്ചിരുന്നു. അതിനിടെയാണ് വിമതനീക്കം.

സ്ഥാനാർത്ഥി ചർച്ചക്ക് പിന്നാലെ പാർട്ടി യോഗങ്ങളിൽ ടി കെ.ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. ഒരാഴ്ച പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റി യോഗത്തിൽ നിന്നും തുടർച്ചയായി ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല.

കടുത്ത എതിർപ്പും അസംതൃപ്തിയും തളിപ്പറമ്പിലിലെ പാർട്ടിയിൽ ശക്തമാകുന്നതോടെ വിമതനീക്കം കോൺ​ഗ്രസ് നേത്യത്വം നിരീക്ഷിക്കുകയാണ്. തളിപ്പറമ്പിലെ ഇപ്പോഴത്തെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ പെട്ടെന്ന് തീരുമാനിക്കണ്ടയെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.

പാർട്ടി ഗ്രാമമായ മലപ്പട്ടത്തെ നേതാവ് കൂടിയാണ് ടി കെ ഗോവിന്ദൻ. നിലവിൽ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാനാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ചെയർമാനായിരുന്നു. ശ്രീകണ്ഠപുരം, മയ്യിൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു

Content Highlight : Rebel move against LDF candidate P. K. Syamala in Taliparamba.

To advertise here,contact us