കൊച്ചിയിൽ വിവാഹ റിസപ്ഷനിടെ സുഹൃത്തുക്കളുടെ സർപ്രൈസ്; അവശയായി വീണ് നവവധു, വിവാഹവാഹനത്തിൽ ആശുപത്രിയിലേക്ക്

ഞായറാഴ്ച വൈകീട്ട് മരട് ഭാഗത്തെ ഹാളിലായിരുന്നു സംഭവം

കൊച്ചി: വിവാഹ ദിവസം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന് പിന്നാലെ ശബ്ദം താങ്ങാനാകാതെ അവശയായിവീണ് നവ വധു. ഞായറാഴ്ച വൈകീട്ട് മരട് ഭാഗത്തെ ഹാളിലായിരുന്നു സംഭവം. വിവാഹ റിസപ്ഷനായി സ്വീകരണ വേദിയിലേക്ക് എത്തിയപ്പോഴാണ് സുഹൃത്തുക്കൾ സർപ്രൈസായി ഗുണ്ട് അടക്കമുള്ളവ പൊട്ടിച്ചത്. ഇതോടെ ശബ്ദം താങ്ങാനാകാതെ വധു അവശയായിവീഴുകയായിരുന്നു.

പിന്നാലെ രാത്രി ഏഴരയോടെ വധുവിനെ വിവാഹവാഹനത്തിൽ കയറ്റി തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് ഇട്ടു. ഡ്രിപ്പ് ഇട്ടതോടെ വധുവിന്റെ ആരോഗ്യനില ശരിയായി, തുടർന്ന് വീണ്ടും റിസപ്ഷൻ ഹാളിലേക്ക് വരനൊപ്പം തിരിച്ചുപോയി. വൈറ്റിലഭാഗത്താണ് വധുവിന്റെ വീട്.

Content Highlights: Newlywed bride collapses after friends unexpected firecracker prank her on wedding day

To advertise here,contact us