കാസര്‍കോട്: സുന്നി ഐക്യത്തിന് ആഹ്വാനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്തയില്‍ നിന്ന് വിട്ടുപോയ സുന്നിസംഘടനകള് മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്നാണ് കാന്തപുരം വിഭാഗത്തെ ഉദ്ദേശിച്ച് ജിഫ്രി തങ്ങള്‍ ക്ഷണിച്ചത്. സമസ്തയില്‍ നിന്ന് താത്കാലികമായി വിട്ടുനിന്നവരും പ്രശ്നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. സിഐസി വിഭാഗത്തെയാണ് മനസ്സില്‍ കണ്ടതെന്നാണ് വിലയിരുത്തല്‍.
സമസ്ത വിളിച്ചാല്‍ വരും എന്ന് മാത്രമല്ല പോകേണ്ട എന്ന് പറഞ്ഞാല്‍ പോകുകയുമില്ല. സമസ്തയുടെ വലുപ്പം എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്. സമസ്തയെ നിസ്സാരമാക്കാന്‍ ആരും മെനക്കെടരുത്. വേദനിപ്പിക്കാന്‍ ആരും മെനക്കെടരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
Content Highlights: Samastha Kerala Jamiyyathul Ulama president Jifri Muthukoya Thangal has called for unity among Sunni's