തിരുവനന്തപുരം: പാലക്കാട് പ്രവര്ത്തിക്കുന്ന മലബാര് ഡിസ്റ്റിലറിസ് ലിമിറ്റഡില് നിന്നും നിര്മ്മിക്കാന് ഉദ്ദേശിക്കുന്ന ഇന്ത്യന് നിര്മ്മിത വിദേശമദ്യത്തിന് പേര് നല്കാം. മദ്യത്തിന്റെ ലോഗോയും പേരും നിര്ദേശിക്കുന്നവര്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സര്ക്കാര്. മികച്ച പേര് നിര്ദ്ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്കും.
malabardistilleries@gmail.com എന്ന മെയില് ഐഡിയിലേക്കാണ് പേര് നിര്ദേശിക്കേണ്ടത്. ജനുവരി ഏഴുവരെയാണ് പേരും ലോഗോയും നിര്ദേശിക്കാനുള്ള സമയപരിധി.
ജവാന് ഡീലക്സ് ത്രീഎക്സ് റമ്മിന്റെ വന് വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യമായി സ്വന്തമായി ബ്രാന്ഡി ഉല്പ്പാദിപ്പിക്കാന് സര്ക്കാര് തീരുമാനിച്ചത്. ഈ വര്ഷം അവസാനത്തോടെയായിരിക്കും ഉല്പ്പാദനം ആരംഭിക്കുക.
Content Highlights: Suggest logo and name to liquor Producing Kerala Government get 10,000 Rs