കോഴിക്കോട്: കവർച്ചാ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കൈപ്പമംഗലം സ്വദേശി സുഹാസാണ് രക്ഷപ്പെട്ടത്. വ്യവസായിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതിയായ സുഹാസ് ബത്തേരി പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് കോഴിക്കോട് കോവൂർ വച്ച് രക്ഷപ്പെട്ടത്.
തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് വയനാട്ടിലേക്ക് കൊണ്ടുപോകും വഴി വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചായകുടിക്കാനായി ഇയാളുടെ കൈവിലങ്ങ് ഊരിയിരുന്നു. പിന്നാലെ ഇയാൾ ഇറങ്ങി ഓടി. സുഹാസിനായി തിരച്ചിൽ തുടരുകയാണ്.
Content Highlights : Robbery suspect escapes from police custody at kozhikode