ഉസ്താദ് തല്ലിയതിനെ തുടര്‍ന്ന് ദറസില്‍ നിന്ന് ഇറങ്ങി; വെഞ്ഞാറമ്മൂടില്‍ 14കാരനെ കാണാതായതായി പരാതി

വെഞ്ഞാറമൂട് ഖുത്തബുല്‍ ആലം ദറസില്‍ നിന്നാണ് സഹദിനെ കാണാതായത്

തിരുവനന്തപുരം: വെഞ്ഞാറമ്മൂടില്‍ 14കാരനെ കാണാതായതായി പരാതി. വെഞ്ഞാറമൂട് ഖുത്തബുല്‍ ആലം ദറസില്‍ നിന്നാണ് സഹദിനെ കാണാതായത്. കൊല്ലം അയത്തില്‍ സ്വദേശി മുഹമ്മദ് സഹദിനെയാണ് 2ാം തീയതി മുതല്‍ കാണാതായത്. ഉസ്താദ് തല്ലിയതിന് പിന്നാലെയാണ് ദറസില്‍ നിന്നും കുട്ടി വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയത്.

കുട്ടിയെ കാണാതായ വിവരം കൃത്യസമയത്ത് പൊലീസിനെ അറിയിക്കാതെ മദ്രാസാധ്യാപകന്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സഹദിനെ അവസാനം വെഞ്ഞാറമൂടില്‍ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

Content Highlights: Madrassa student missing from Thiruvananthapuram

To advertise here,contact us