അങ്കമാലിയിൽ ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; പ്ലാറ്റ്‌ഫോമില്‍ വീണ് അച്ഛനും മകൾക്കും പരിക്ക്

എറണാകുളം- ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കവെയായിരുന്നു അപകടം

കൊച്ചി: അങ്കമാലിയിൽ ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. ട്രെയിൻ എടുക്കുമ്പോൾ കയറാൻ ശ്രമിച്ച അച്ഛനും വിദ്യാർത്ഥിയായ മകളുമാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം- ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കവെയായിരുന്നു അപകടം.

നിസാര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളുമായി യാത്ര ചെയ്യവെയാണ് സംഭവം. കൂടെയുണ്ടായിരുന്ന രണ്ട് പേരെ മറ്റൊരു കോച്ചിൽ കയറ്റിയ ശേഷം അച്ഛനും മകളും അതേ ട്രെയിനിലെ മറ്റൊരു കോച്ചിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.

Content Highlights: Two injured after falling from train in Angamaly

To advertise here,contact us