എം കെ മുനീര്‍ എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരം;രണ്ടുദിവസത്തിനകം ആശുപത്രി വിട്ടേക്കും

നിലവില്‍ എം കെ മുനീര്‍ ക്രിട്ടിക്കല്‍ കെയര്‍ വകുപ്പിന്റെ പരിചരണത്തിലാണ്

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനില തൃപ്തികരം. നിലവില്‍ എം കെ മുനീര്‍ ക്രിട്ടിക്കല്‍ കെയര്‍ വകുപ്പിന്റെ പരിചരണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായെന്നും രണ്ടുദിവസത്തിനകം ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. കെ ടി ജലീല്‍ മുനീറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കും.

രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി സംഭവിച്ചതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Content Highlight; MLA MK Muneer’s Health Condition Satisfactory

To advertise here,contact us