ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിന്റെ പങ്കെന്ത്?; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

അയ്യപ്പന്റെ പേരിലുള്ള കോർപ്പറേറ്റ് സംഭാവനകൾ എങ്ങോട്ട് പോകുമെന്നും ഹൈക്കോടതിയുടെ ചോദ്യം

കൊച്ചി: ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹർജികളിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആരാണ് ക്ഷണിതാക്കളെന്നും ക്ഷണത്തിന്റെ മാനദണ്ഡം എന്താണെന്നും ദേവസ്വം ബെഞ്ച് ചോദിച്ചു. അയ്യപ്പന്റെ പേരിലുള്ള കോർപ്പറേറ്റ് സംഭാവനകൾ എങ്ങോട്ട് പോകുമെന്നും ഹൈക്കോടതിയുടെ ചോദ്യം. കുംഭമേള മാതൃകയിലാണ് സംഘാടനമെന്നും പണം ചെലവഴിക്കുന്നതിൽ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്നും സർക്കാരിന്റെ മറുപടി. ഹർജിയിൽ ഹൈക്കോടതി പിന്നീട് വിധി പറയും.

ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിന്റെ പങ്കെന്ത്. ദേവസ്വം ബോർഡിനെ സഹായിക്കുകയാണോ സർക്കാർ ചെയ്യുന്നത്. സംഭാവനയായി സ്വീകരിക്കുന്ന പണം എങ്ങനെ ചെലവഴിക്കും. കോർപ്പറേറ്റ് സംഭാവനകൾ എങ്ങോട്ട് പോകും. ശബരി റെയിലിനും ശബരിമല മാസ്റ്റർ പ്ലാനിനും ഫണ്ട് ചെലവഴിക്കുമോ. ആരാണ് ക്ഷണിതാക്കളെന്നും ക്ഷണത്തിന്റെ മാനദണ്ഡം. പ്രത്യേകം വ്യക്തികളെ സർക്കാർ ക്ഷണിച്ചതിന്റെ മാനദണ്ഡമെന്ത് എന്നിങ്ങനെയായിരുന്നു സർക്കാരിനോടുള്ള ഹൈക്കോടതിയുടെ ചോദ്യങ്ങൾ. ക്ഷണിതാക്കളുടെ കാര്യത്തിൽ സർക്കാരിന് മുൻഗണനയുണ്ടെന്നും ഹൈക്കോടതിയുടെ വിമർശിച്ചു. തുക എങ്ങനെ ചെലവഴിക്കുമെന്ന കാര്യത്തിൽ സർക്കാർ മറപടി നൽകിയില്ലെന്നും കോടതി നിരീക്ഷിച്ചു.

പണം ചെലവഴിക്കുന്നതിൽ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്ന് സർക്കാരിന്റെ മറുപടി. മത സ്ഥാപനങ്ങൾക്കായി സർക്കാരിന് പണം ചെലവഴിക്കാം. കുംഭമേള മാതൃകയിലാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടനം. കുംഭമേളയ്ക്കായി സംസ്ഥാന സർക്കാർ സഹായം നൽകുന്നുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ 2050 മുന്നിലുണ്ട്. ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെ മെച്ചപ്പെടുത്തേണ്ടതുണ്ട്. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരാണ് പങ്കെടുക്കുന്നതെന്നും സർക്കാരിന്റെ മറുപടി. ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി പിന്നീട് തീരുമാനമെടുക്കും.

Content Highlights: High Court questions government on petitions challenging Global Ayyappa Sangamam

To advertise here,contact us