സീരിയൽ അഭിനേത്രിയുടെ നഗ്നചിത്രം ഇൻസ്റ്റ​ഗ്രാമിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

കൊച്ചി സിറ്റി പൊലീസിന്റെ സൈബർ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്

കൊച്ചി: പ്രമുഖ സീരിയൽ നടിയുടെ മോർഫ് ചെയ്ത ന​ഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് പിടിയിൽ. എറണാകുളം പറവൂർ സ്വദേശി ശരത് ​ഗോപാലിനെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതി നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്.

ജനുവരിയിലാണ് നടി തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കൊച്ചി സിറ്റി പൊലീസിന്റെ സൈബർ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

അന്വേഷണത്തിൽ ശരത്തിനെതിരായ ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

content highlights : Prominent serial actress's picture morphed and circulated on Instagram; accused arrested

To advertise here,contact us