കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പ് പറയണം; കെയുഡബ്ല്യുജെ

എംപിയും മന്ത്രിയും ആവുന്നതിന് മുമ്പും തൃശൂരില് മാധ്യമ പ്രവര്ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയിരുന്നു.

icon
dot image

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി മാപ്പ് പറയമെന്ന് കെയുഡബ്ല്യുജെ(കേരള പത്രപ്രവര്ത്തക യൂണിയന്). ചോദ്യം ചെയ്ത മാധ്യമപ്രവര്ത്തകര്ക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മര്യാദവിട്ട പെരുമാറ്റത്തെ യൂണിയന് ശക്തമായി അപലപിക്കുന്നുവെന്ന് കെയുഡബ്ല്യുജെ പറഞ്ഞു.

മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുള്ള കേന്ദ്ര മന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്. ലോകത്ത് എവിടെയും പരിഷ്കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രാഥമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തില് പെരുമാറില്ല. എംപിയും മന്ത്രിയും ആവുന്നതിന് മുമ്പും തൃശൂരില് മാധ്യമ പ്രവര്ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയിരുന്നു.

ഇഷ്ടമല്ലാത്ത ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്ത്തകരെ കായികമായി നേരിട്ട് കളയാമെന്ന ചിന്തയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ നയിക്കുന്നതെന്ന് വേണം കരുതാന്. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാന് സുരേഷ് ഗോപി തയ്യാറാവണമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന അദ്ധ്യക്ഷന് എം വി വിനീതയും ജനറല് സെക്രട്ടറി ആര് കിരണ് ബാബുവും ആവശ്യപ്പെട്ടു.

To advertise here,contact us
To advertise here,contact us
To advertise here,contact us