വിശ്വാസ്യത നഷ്ടപ്പെട്ട ഉദ്യോഗസ്ഥന് ദുരിതാശ്വാസ നിധിയുടെ ചുമതല നൽകിയത് ഉചിതമാണോ?; വി ടി ബൽറാം

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീറാം വി ഐഎഎസിന് നൽകിയതിനെ വിമർശിച്ച് വി ടി ബൽറാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് നൽകിയതിനെ വിമർശിച്ച് വി ടി ബൽറാം. പല കാരണങ്ങൾ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നൽകിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണമെന്ന് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. പല കാരണങ്ങൾ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നൽകിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; പരാതി പരിഹാര സെല് രൂപീകരിച്ചു; ശ്രീറാം ഐഎഎസ് നേതൃത്വം നല്കും

കഴിഞ്ഞ ദിവസമാണ് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരാതി പരിഹാര സെല് രൂപീകരിച്ചത്. ഇതിനായി മൊബൈൽ നമ്പരും ഈ മെയിൽ വിലാസവും പുറത്തിറക്കിയിരുന്നു. cmdrf.cell@gmail.com എന്ന ഇ-മെയില് വിലാസത്തിലും +91-833009 1573 എന്ന മൊബൈല് നമ്പരിലുമാണ് പരാതികള് അറിയിക്കേണ്ടത്. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള് പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്.

To advertise here,contact us