മോന്സന് മാവുങ്കലിനെതിരായ ലൈംഗികാതിക്രമ കേസ്; വിചാരണ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മോന്സനെ വിചാരണ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു

icon
dot image

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കലിനെതിരായ ലൈംഗികാതിക്രമ കേസിൻ്റെ വിചാരണ താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു. ജൂലൈ നാല് വരെയാണ് വിചാരണയ്ക്ക് സ്റ്റേയുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മോന്സനെ വിചാരണ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ജില്ലാ പോക്സോ കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഇതേ പെൺകുട്ടിയെ പ്രായ പൂർത്തിയായ ശേഷവും ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് സ്റ്റേ.

നേരത്തെ തനിക്കെതിരായ പോക്സോ കേസില് ശിക്ഷ മരവിപ്പിക്കണമെന്ന മോന്സന് മാവുങ്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ശിക്ഷാവിധി ശരിവയ്ക്കുന്ന തെളിവുകള് ഉണ്ടെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്, ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോൻസന്റെ എറണാകുളത്തെ വീട്ടിലെത്തിച്ച് താമസിപ്പിച്ച് നിരന്തരമായി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പുരാവസ്തു കേസ് പുറത്തുവന്നതിന് പിന്നാലെയാണ് മോൻസനെതിരെ പീഡനപരാതിയുമായി പെൺകുട്ടിയുടെ അമ്മ രംഗത്തെത്തിയത്. ക്രെംബ്രാഞ്ച് ഡിവൈഎസ്പി വൈ ആര് റസ്തത്തിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് മോൻസനെതിരായ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

കുവൈറ്റ് തീപിടിത്തം: തിരിച്ചറിഞ്ഞ മലയാളികളുടെ മൃതദേഹങ്ങള് പ്രത്യേക വിമാനത്തില് നാട്ടിലെത്തിക്കും

To advertise here,contact us
To advertise here,contact us
To advertise here,contact us