മെത്രാപ്പൊലീത്ത മാര് അത്തനേഷ്യസ് യോഹാന്റെ ഖബറടക്കം തിരുവല്ലയിൽ നടക്കും

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡിന്റേതാണ് തീരുമാനം

പത്തനംതിട്ട: അമേരിക്കയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഖബറക്കം തിരുവല്ല കുറ്റപ്പുഴ സഭാ ആസ്ഥാനത്ത് നടക്കും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡിന്റേതാണ് തീരുമാനം. അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഖബറടക്കം നടത്താനാവുമെന്നാണ് പ്രതീക്ഷ. ഇതിനായി ഭൗതിക ദേഹം അമേരിക്കയിൽ നിന്ന് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പുതിയ മെത്രാപ്പൊലീത്തയെ ഉടൻ പ്രഖ്യാപിക്കും. അത് വരെയും താത്കാലിക ചുമതല ഒമ്പതംഗ ബിഷപ്പ് കൗൺസിൽ നിർവഹിക്കും. സാമുവേൽ മോർ തിയൊഫിലോസ് എപ്പിസ്കോപ്പയ്ക്കാണ് ഈ കൗൺസിലിന്റെ ചുമതല.

ചൊവ്വാഴ്ചയാണ് അമേരിക്കയിലെ ടെക്സസിൽ പ്രഭാത സവാരിക്കിടെ മാര് അത്തനേഷ്യസ് വാഹനാപകടത്തിൽ പെടുന്നത്. ഗുരുതര പരിക്ക് പറ്റിയ അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിലെത്തിയച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ച് മാസങ്ങളായി ഭാര്യ ഗിസല്ലയ്ക്കും മക്കളായ ഡാനിയേൽ, സാറ എന്നിവർക്കൊപ്പം അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ.

എസ്സി, എസ്ടി വിഭാഗക്കാരെ അധിക്ഷേപിച്ചു; കർണ്ണാടക ബിജെപി ഐടി സെൽ മേധാവി കസ്റ്റഡിയിൽ

To advertise here,contact us