ജെന്‍സന്‍ ഹുവാങ്ങിനെ വീണ്ടും CEO ആയി തിരിച്ചെടുത്ത് എന്‍വിഡിയ

യുഎസ് സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് തീരുമാനം

വാഷിങ്ടണ്‍: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തേക്ക് ജെന്‍സന്‍ ഹുവാങ്ങിനെ തിരിച്ചെടുത്ത് എന്‍വിഡിയ. തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങളിലേക്കും ജെന്‍സന്‍ ഹുവാങിനെ നിയമിച്ചു. യുഎസ് സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് എന്‍വിഡിയ ബോര്‍ഡ് അറിയിച്ചു. ഹുവാങ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് ബോര്‍ഡിന് പൂര്‍ണ വിശ്വാസമുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.

ഹുവാങുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് തീരുമാനമെടുത്തതെന്ന് കമ്പനി അറിയിച്ചു. അദ്ദേഹത്തിന്റെ തുറന്ന നിലപാടിലും എന്‍വിഡിയയെ നയിക്കാനുള്ള കഴിവിലും ബോര്‍ഡിന് ബോധ്യപ്പെട്ടതായും പ്രസ്താവനയില്‍ പറയുന്നു.

ഹുവാങ്ങിന്റെ തിരിച്ചുവരവ് ബോര്‍ഡിന്റെ മുന്‍ നിലപാടില്‍ നിന്നുള്ള സുപ്രധാന മാറ്റമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന എന്‍വിഡിയയുടെ വരുമാന അവലോകന യോഗത്തില്‍, ഹുവാങിന്റെ സ്വമേധയാ രാജി ബോര്‍ഡ് ഏകകണ്ഠമായി അംഗീകരിച്ചെന്നും അദ്ദേഹത്തെ വീണ്ടും നിയമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പുതുതായി ചുമതലയേറ്റ ബോര്‍ഡ് ചെയര്‍മാന്‍ ഹാര്‍വി ജോണ്‍സ് വ്യക്തമാക്കിയിരുന്നു.

ജെന്‍സന്‍ ഹുവാങ്

ചൈനീസ് ചാരവൃത്തി ആരോപണവും വിവാഹേതര ബന്ധത്തിന്റെ പേരിലും ആയിരുന്നു നവംബർ 12 ന് ജെൻസൻറെ പടിയിറക്കം. ഉചിതമായ തീരുമാനമെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. എന്‍വിഡിയയില്‍ ജെന്‍സന്റെ നേതൃത്വം രാജ്യത്തിന് ആവശ്യമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, വാര്‍ത്തകള്‍ വന്നതിനു പിന്നാലെ എന്‍വിഡിയ ഓഹരികളില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി.

Content Highlights: Nvidia has reinstated Jensen Huang as its CEO, president and board director following discussions with the company’s board and input from senior US government officials. The decision reverses the board’s earlier acceptance of his voluntary resignation, with the company expressing confidence in his leadership and confirming that he poses no national security risk

To advertise here,contact us