നേപ്പാളിൽ ഹെലികോപ്റ്റർ അപകടം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

നേപ്പാളിലെ സോലുഖുംബു ജില്ലയിലെ ഒരു ഹെലിപാഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം

കാഠ്മണ്ഡു: നേപ്പാളിലെ സോലുഖുംബു ജില്ലയിലെ ഒരു ഹെലിപാഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം. ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചയാൾ തമിഴ് നാട്ടിലെ ചെന്നൈ സ്വദേശിയായ 47 കാരൻ വസന്ത് കുമാർ ബലാര മധു ആണെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യൻ വംശജനായ ന്യൂസിലൻഡ് പൗരൻ 53 കാരനായ ശൈലേഷ് കിഷൻ പട്ടേലിന് അപകടത്തിൽ പരിക്കേറ്റു.നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ടനുസരിച്ച്, ലാൻഡ് ചെയ്യാൻ ഹെലിപാഡിനടുത്തെത്തിയപ്പോൾ രണ്ട് വിമാനങ്ങളുടെയും റോട്ടർ ബ്ലേഡുകൾ പരസ്പരം കൂട്ടിയിടിച്ചു. ഫെറിഷെ ഹെലിപാഡിൽ ഫിഷ്‌ടെയിൽ എയർ ഡൈനാസ്റ്റി എയർ എന്നീ കമ്പനികൾ സർവീസ് നടത്തിയിരുന്ന ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ഹെലികോപ്റ്ററുകൾ അപകടകരമായ രീതിയിൽ അടുത്തേക്ക് വന്ന് അവയുടെ റോട്ടർ ബ്ലേഡുകൾ കൂട്ടിയിടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Indian national KILLED as two helicopters COLLIDE WHILE LANDING in Nepal's Solukhumbu district One other passenger, both pilots injured https://t.co/AU4uVt47lE

ഖുംബു പസാങ് ലാമു ഫെറിഷെ ഹെലിപാഡിൽ രണ്ട് ഹെലികോപ്റ്ററുകളും ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് സോലുഖുംബു ജില്ലാ പോലീസ് ഓഫീസിലെ ഡിഎസ്പി നബിൻരാജ് ബുധതോക്കി പറഞ്ഞു. മരിച്ച ഇന്ത്യൻ പൗരൻ്റെ മൃതദേഹം പിന്നീട് ഒരു ഹെലികോപ്റ്ററിൽ ലുക്ലയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ മറ്റൊരു ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Content Highlights: Two helicopters collided while attempting to land at a helipad in Nepal’s Solukhumbu district

To advertise here,contact us