നൈജീരിയയില്‍ കൂട്ടക്കൊല: തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ 62 പേർ കൊല്ലപ്പെട്ടു

ഒക്ടോബര്‍ 23ന് താരബ സംസ്ഥാനത്തെ ബിന്നാരി ഗ്രാമത്തിലാണ് ആക്രമണം നടന്നത്

അബുജ: നൈജീരിയയില്‍ കൂട്ടക്കൊല നടന്നതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ നൈജീരിയയിലെ ഗ്രാമത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ 62 പേര്‍ കൊല്ലപ്പെടുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു ഗ്രാമത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ 62 പേര്‍ കൊല്ലപ്പെടുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യത്തെ അടിയന്തര ഏജന്‍സി ചൊവ്വാഴ്ച പ്രാദേശിക മാധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 23ന് താരബ സംസ്ഥാനത്തെ ബിന്നാരി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. തോക്കുധാരികള്‍ താമസക്കാരെ ആക്രമിക്കുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി (NEMA)യുടെ സംസ്ഥാന തലവന്‍ ലദാന്‍ അയൂബ വ്യക്തമാക്കി.

ബിന്നാരി ഗ്രാമത്തിലെ മാര്‍ക്കറ്റിലാണ് തോക്കുധാരികള്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തി ആക്രമണം നടത്തിയത്. അവര്‍ പ്രദേശവാസികൾക്ക് നേരെ വെടിയുതിര്‍ത്തതോടെ ആളുകള്‍ പല ദിശകളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

Content Highlights: Reports have emerged of a mass killing in Nigeria. Further details about the incident and the reported death toll are awaited.

.

To advertise here,contact us