ഇസ്രയേലിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്: നെതന്യാഹുവിന് തിരിച്ചടി; അറബ് പാർട്ടികളുടെ നിലപാട് നിർണായകം

ഭരണത്തില്‍ തുടരാന്‍ ലികുഡ് പാർട്ടിക്ക് 61 സീറ്റ് വേണം

ടെൽഅവീവ്: ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഏകദേശം 77 ശതമാനം85.6 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 53 സീറ്റുകളുണ്ട്. ഐസെന്‍കോട്ടിന്റെ ബ്ലോക്കിന് 48 സീറ്റുകളും അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളുണ്ട്. എന്നാല്‍ ഭരണം നിലനിര്‍ത്താനുള്ള കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ ഭരണമുന്നണിക്കായില്ല. 53 സീറ്റാണ് നിലവിലെ സാഹചര്യത്തില്‍ ലഭിക്കുക. ഭരണത്തില്‍ തുടരാന്‍ 61 സീറ്റ് വേണം. തൂക്കുസഭ ഉറപ്പായതോടെ 19 അംഗങ്ങളുള്ള അറബ് പാര്‍ട്ടികളുടെ സഖ്യം നിര്‍ണായക ശക്തിയാകും. സര്‍ക്കാരുണ്ടാക്കാന്‍ ഐസന്‍കോട്ട് അറബ് പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമോ എന്നാണ് ആകാംക്ഷ.

സയണിസ്റ്റ് പൊതുജനങ്ങള്‍ക്കിടയില്‍ വലതുപക്ഷ പാര്‍ട്ടികള്‍ 'നിര്‍ണ്ണായക ഭൂരിപക്ഷം' നേടിയിട്ടുണ്ടെന്നും ഒരു 'ദേശീയ വലതുപക്ഷ സര്‍ക്കാര്‍' രൂപീകരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിനിടെ പ്രഖ്യാപിച്ചു. പക്ഷെ എക്‌സിറ്റ് പോളുകള്‍ ആരും വിജയികളല്ലെന്നും നെതന്യാഹുവിന്റെ സഖ്യം പ്രധാന പ്രതിപക്ഷ സഖ്യത്തേക്കാള്‍ അല്പം മുന്നില്‍ മാത്രം ആയിരിക്കുമെന്നാണ് പ്രവചിച്ചത്. ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇരുപക്ഷത്തിനും ഭൂരിപക്ഷം നേടാന്‍ കഴിയില്ല. അറബ് പാര്‍ട്ടികള്‍ കൂട്ടായി 18-19 സീറ്റുകള്‍ -നേടുമെന്നും എകസിറ്റ് പോള്‍ പ്രവചിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയ 77.7 ശതമാനം. സീറ്റുകളുടെ എണ്ണത്തിൽ 61 എന്ന മാജിക് നമ്പറിലേക്കെത്താൻ ഇരുപക്ഷത്തിനും സാധിക്കാത്ത സാഹചര്യത്തിൽ അറബ് പാർട്ടികളുടെ പിന്തുണ ആർക്കാകും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. അറബ് വിരുദ്ധ രാഷ്ട്രീയം ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ഇരുപക്ഷത്തിനും അറബ് കക്ഷികളുടെ പിന്തുണ സ്വീകരിക്കുക എളുപ്പമല്ല.

120 അംഗങ്ങളടങ്ങുന്നതാണ് ഇസ്രയേലി പാര്‍ലമെന്റായ 'നെസെറ്റ്. പാര്‍ലമെന്റില്‍ സീറ്റ് ലഭിക്കാന്‍ ഒരു പാര്‍ട്ടി കുറഞ്ഞത് 3.25% വോട്ട് നേടേണ്ടതുണ്ട്. തുടര്‍ന്ന് പാര്‍ട്ടികളുടെ വോട്ട് വിഹിതത്തിന് ആനുപാതികമായാണ് സീറ്റുകള്‍ വീതിച്ചുനല്‍കുന്നത്. മറ്റു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമായ 61 സീറ്റുകള്‍ തികയ്ക്കുന്ന മുന്നണി നേതാവിനെയാണ് പ്രസിഡന്റ് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുന്നത്.

Content Highlights: As vote counting in Israel nears its final stage, Benjamin Netanyahu’s Likud Party has reportedly fallen short of a majority. The final results and government formation prospects remain in focus.

To advertise here,contact us