ടിജുവാന/മെക്സിക്കോ: ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ മത്സരങ്ങൾക്കായി അമേരിക്കയിൽ എത്താൻ ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് മുന്നിൽ കർശന ഉപാധികൾ വെച്ച് അമേരിക്ക. മത്സരദിവസം രാവിലെ മാത്രമേ ഇറാനിയൻ ഫുട്ബോൾ ടീമിന് അമേരിക്കയിൽ കാല് കുത്താൻ അനുവാദമുള്ളു. മത്സരത്തിൻ്റെ ഫൈനൽ വിസിൽ മുഴങ്ങിയ ഉടൻ തന്നെ ഇറാൻ ടീം രാജ്യം വിടണമെന്ന കർശന വ്യവസ്ഥയും അമേരിക്ക മുന്നോട്ട് വെച്ചിട്ടുണ്ട്. നമുക്ക് രാവിലെ പ്രവേശിക്കാം, അതേ ദിവസം തന്നെ ഞങ്ങൾ പോകണം എന്നാണ് ഇതിനെക്കുറിച്ച് മെക്സിക്കോയിലെ ഇറാൻ അംബാസഡർ അബോൾഫാസൽ പസന്ദിദെഹിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക് ഇത്തരമൊരു കർശന നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനിടെ ലോകകപ്പ് മത്സരങ്ങൾക്കായി ക്യാമ്പ് ചെയ്യുന്ന മെക്സിക്കോയിൽ ഇറാൻ ടീം ഞായറാഴ്ച രാവിലെ എത്തിച്ചേർന്നു. പുലർച്ചെ 5.30നാണ് ഇറാൻ ടീം മെക്സിക്കോയിൽ എത്തിയത്. വെള്ള ടി-ഷർട്ടുകൾക്ക് മുകളിൽ നീല ബ്ലേസറുകൾ ധരിച്ചാണ് മെക്സിക്കൻ നഗരമായ ടിജുവാന വിമാനത്താവളത്തിൽ ഇറാനിയൻ ടീം എത്തിച്ചേർന്നത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇറാനിയൻ ടീം പങ്കെടുക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഇതിനിടെയാണ് അമേരിക്കയിലെ അരിസോണയിലെ ടക്സണിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടീമിൻ്റെ പരിശീലന ക്യാമ്പ് കാലിഫോർണിയയുടെ അതിർത്തിയിലുള്ള മെക്സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റിയത്. ഇറാനായിൻ ടീമിന് മെക്സിക്കോ നേരത്തെ വിസ അനുവദിച്ചിരുന്നു. ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മെയ് 19 മുതൽ ഇറാനിയൻ ടീം തുർക്കിയിലെ റിസോർട്ട് നഗരമായ അന്റാലിയയിൽ പരിശീലന ക്യാമ്പ് നടത്തിവരികയാണ്. അറ്റ്ലാൻ്റ വിമാനത്താവളത്തിൽ നിന്ന് ഒരു സ്വകാര്യ ജെറ്റിലാണ് ഇറാനിയൻ ടീം മെക്സിക്കോയിലേക്ക് പറന്നത്.
ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഇടംപിടിച്ചിരിക്കുന്നത്. ജൂൺ 16ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം. ജൂൺ 22ന് ഇതേ സ്റ്റേഡിയത്തിൽ ബെൽജിയത്തിനെ ഇറാൻ നേരിടും. ജൂൺ 27ന് വാഷിംഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ ഇറാൻ ഈജിപ്തിനെ നേരിടും.
ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഇടംപിടിച്ചിരിക്കുന്നത്. ജൂൺ 16ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം. ജൂൺ 22ന് ഇതേ സ്റ്റേഡിയത്തിൽ ബെൽജിയത്തിനെ ഇറാൻ നേരിടും. ജൂൺ 27ന് വാഷിംഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ ഇറാൻ ഈജിപ്തിനെ നേരിടും.
Content Highlights: The Iranian national team may face strict travel conditions during the FIFA World Cup, with reports suggesting players will be permitted to enter the United States only on the morning of their match and required to depart shortly after the game. The move highlights ongoing diplomatic tensions and security concerns surrounding the tournament.