കുവൈത്ത് എയർപോർട്ടിന് നേരെ ഇറാന്റെ ഡ്രോണാക്രമണം; ഒരാൾ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരന്‍

നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് എയർ പോർട്ട് അടയ്ക്കുമെന്നാണ് റിപ്പോർട്ട്

കുവൈത്ത്: പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ. വെടിനിർത്തിലിനിടയിലും കുവൈത്തിൽ ഇറാൻ ഡ്രോണാക്രമണം നടത്തി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടത് ഇന്ത്യൻ കുവൈത്ത് എയർപോർട്ടിന് നേരെ ഇറാന്റെ ഡ്രോണാക്രമണം; ഒരാൾ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരനാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ എംബസിയാണ് ഈ വിവരം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഇറാൻ ആക്രമണത്തെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി

രം​ഗത്തെത്തിയിട്ടുണ്ട്.

'കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സുപ്രധാനമായ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയെന്നും ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ്'; കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.

കുവൈത്തിലെ യുഎസ് സൈനിതാവളങ്ങളിൽ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ കുവൈത്തിൽ ആക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. 'അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും' ഉള്ള മറുപടിയാണിതെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കഴിദിവസം ​ഗൾഫ് മേഖലയിലേക്ക് എത്തിയ ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. പ‌ശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ഇറാൻ ആക്രണമണം ശക്തമാക്കുകയാണ്.

Content Highlights: One person was killed in a suspected Iranian drone attack near Kuwait Airport. Security has been tightened as authorities investigate the incident.

To advertise here,contact us