അമേരിക്കയിലെ ലൂസിയാനയില്‍ വെടിവെപ്പ്; എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ച് പൊലീസ്

ഒന്ന് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്ന് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.

അടുത്തടുത്തുള്ള മൂന്ന് വീടുകളിലാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. അക്രമിക്ക് കുട്ടികളില്‍ ചിലരുമായി ബന്ധമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തുകയും ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യം സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights- A shooting in Louisiana, United States, reportedly resulted in the deaths of eight children

To advertise here,contact us