ചിക്കാഗോയില്‍ വടംവലി മാമാങ്കം; ജേതാക്കള്‍ക്ക് 12 ലക്ഷം രൂപ

മത്സരം സെപ്റ്റംബര്‍ ആറ് ഞായറാഴ്ച രാവിലെ എട്ടുമണി മുതല്‍

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി മാമാങ്കം സെപ്റ്റംബര്‍ ആറ് ഞായറാഴ്ച നടക്കും. എനര്‍ജി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം നടക്കുന്നത്. ലോകത്താകെയുള്ള 20 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ എട്ടുമണി മുതലാണ് മത്സരം തുടങ്ങുക.

വടംവലിയിലെ ലോകകപ്പ് എന്നറിയപ്പെടുന്നതാണ് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മാമാങ്കം. ജേതാക്കള്‍ക്ക് 12 ലക്ഷം രൂപയോളമാണ് സമ്മാനത്തുക. റണ്ണറപ്പിന് ആറുലക്ഷത്തോളം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് മൂന്നുലക്ഷവും നാലാം സ്ഥാനക്കാര്‍ക്ക് ഒരുലക്ഷത്തോളം രൂപയും ലഭിക്കും.

content highlights: Grand Tug of War Championship in Chicago: Winners to Receive ₹12 Lakh Cash Prize

To advertise here,contact us