ഇത് ചരിത്രം; ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനായി പ്ര​ഗ്നാനന്ദ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

ഇന്ത്യയുടെ ചെസ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതി ​ഗ്രാൻഡ് മാസ്റ്റർ ആർ പ്ര​ഗ്നാനന്ദ

ഇന്ത്യയുടെ ചെസ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതി ​ഗ്രാൻഡ് മാസ്റ്റർ ആർ പ്ര​ഗ്നാനന്ദ. ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനായി മാറിയാണ് ചരിത്രം കുറിച്ചത്. ഇതോടെ ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും പ്ര​ഗ്നാനന്ദ സ്വന്തമാക്കി.

സെയിന്റ് ലൂയിസിൽ നടന്ന ​ഗ്രാൻഡ് ചെസ്സ് ടൂർ ഫൈനലിൽ ഫാബിയോ കരുവാനയെയാണ് പ്ര​ഗ്നാനന്ദ പരാജയപ്പെടുത്തിയത്. 2,00,000 യുഎസ് ഡോളറാണ്(ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക.

സെയിന്റ് ലൂയിസ് ചെസ്സ് ക്ലബിൽ ന‍ടന്ന ഫൈനൽ മത്സരത്തിൽ തുടക്കത്തിൽ ഫാബിയോ കരുവാനയ്ക്ക് ആറ് പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ രണ്ട് റാപ്പിഡ് ​ഗെയിമുകളും ജയിച്ച് പ്ര​ഗ്നാനന്ദ മത്സരത്തിലേക്ക് തിരിച്ചുവന്ന് കിരീടം ചൂടുകയായിരുന്നു.

content highlights: praggnanandhaa wins grand chess tour title creates history first indian

To advertise here,contact us