ട്രാക്കും ഫീൽഡും ഉണരുന്നു, മത്സരങ്ങൾ നാളെ മുതൽ; മൂന്ന് മെഡലുകളുമായി ഇന്ത്യ നിലവിൽ ഏഴാം സ്ഥാനത്ത്

മെഡൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇപ്പോഴത്തെ സ്ഥാനം

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ ട്രാക്കും ഫീൽഡും ഉണരുന്നു. നാളെ മുതലാണ് ട്രാക്കിലേയും ഫീൽഡിലെയും മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെ പ്രകടനത്തെ ഉറ്റുനോക്കുന്നത്. കൂടെ മറ്റ് ഗെയിമുകളിലും ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷകൾ ഉണ്ട്. ലോങ്ങ് ജമ്പിൽ മലയാളി താരം ശ്രീശങ്കറും ഇന്ത്യയുടെ പ്രതീക്ഷകളിൽ ഒന്നാണ്.

നിലവിൽ മൂന്ന് മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് 2026 കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ സമ്പാദ്യം. മെഡൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇപ്പോഴത്തെ സ്ഥാനം. 2022 കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തിരുന്നത്.

Content highlight: Track and field competitions start tomorrow India seventh in medal tally with three medals

To advertise here,contact us