മെഡൽ പ്രതീക്ഷയോടെ മിരാഭായ് ചാനു; ഇന്ത്യയ്ക്ക് നാളെ അഞ്ച് ഫൈനൽ പോരാട്ടങ്ങൾ

വെയ്റ്റ്ലിഫ്‌റ്റിംഗിന് പുറമെ ജിംനാസ്റ്റിക്സിലും ഇന്ത്യക്ക് മെഡൽ പോരാട്ടങ്ങൾ ഉണ്ട്

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പ്രതീക്ഷയോടെ ഇന്ത്യ. അഞ്ച് ഫൈനൽ പോരാട്ടങ്ങളാണ് നാളെ ഇന്ത്യക്കുള്ളത്. വെയ്റ്റ്ലിഫ്റ്റിങ്ങിൽ നാളെ ഇന്ത്യയുടെ മിരാഭായ് ചാനു കളത്തിലിറങ്ങും. തങ്ങളുടെ മെഡൽ നേട്ടം ഉയർത്താനാകും എന്ന തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. വെയ്റ്റ്ലിഫ്‌റ്റിംഗിന് പുറമെ ജിംനാസ്റ്റിക്സിലും ഇന്ത്യക്ക് മെഡൽ പോരാട്ടങ്ങൾ ഉണ്ട്.

ഉച്ചക്ക് 2:30നും വൈകിട്ട് 6:30നും രാത്രി 11 മണിക്കുമാണ് ഇന്ത്യയുടെ വെയ്റ്റ് ലിഫ്റ്റിങ് പോരാട്ടങ്ങൾ നടക്കുന്നത്. ഉച്ചക്ക് 2:30ന് നടക്കുന്ന 60 കിലോ പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ഋഷികാന്ത സിംഗ് ഇറങ്ങും. ശേഷം വൈകിട്ട് 6:30ന് നടക്കുന്ന 49 കിലോ വനിതാ വിഭാഗത്തിലാണ് മിരാഭായ് ചാനു ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തുന്നത്. പിന്നാലെ പന്തിനൊന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ 65 കിലോ പുരുഷ വിഭാഗത്തിൽ എം രാജയും മെഡൽ പ്രതീക്ഷയോടെ കളത്തിലെത്തും.

ജിംനാസ്റ്റിക്സിലാണ് ഇന്ത്യയുടെ മറ്റ് മെഡൽ പ്രതീക്ഷകൾ. ഉച്ചക്ക് 2:30നും രാത്രി പത്ത് മാനിക്കുമാണ് മത്സരങ്ങൾ നടക്കുന്നത്. ഉച്ചക്ക് 2:30ന് പുരുഷ വിഭാഗവും പത്ത് മണിക്ക് വനിതാ വിഭാഗവും മത്സരങ്ങളാണ് നടക്കുന്നത്.

Content highlight: Mirabai Chanu medal hope India five finals tomorrow Commonwealth Games

To advertise here,contact us