വിവാദങ്ങൾക്ക് ഗോളുകൊണ്ട് മറുപടി; റോണോയെ ഏറ്റെടുത്ത് അൽ നസ്ർ ആരാധകർ

വിവാദങ്ങൾക്ക് ഗോളിലൂടെ മറുപടി പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

വിവാദങ്ങൾക്ക് ഗോളിലൂടെ മറുപടി പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ ദിരിയക്കെതിരായ മത്സരത്തിൽ അൽ നസ്‍റിനായി വലകുലുക്കിയതോടെ തന്റെ കരിയറിലെ 980-ാം ഗോൾ എന്ന നാഴികക്കല്ലും ഈ 41-കാരൻ പിന്നിട്ടു.

സൗദി പ്രോ ലീഗിലേക്ക് തിരിച്ചെത്തിയ റൊണാൾഡോയ്ക്ക് ആവേശകരമായ സ്വീകരണമാണ് അൽ നസ്‍ർ ആരാധകർ നൽകിയത്. മത്സരത്തിന് മുന്നോടിയായി റൊണാൾഡോയുടെ ഏഴാം നമ്പർ ആലേഖനം ചെയ്തുകൊണ്ട് "മഹത്വം നേടിയെടുക്കുന്നതാണ്" എന്നെഴുതിയ പടുകൂറ്റൻ ബാനർ ആരാധകർ ഗാലറിയിൽ ഉയർത്തി.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ സ്റ്റേഡിയം മുഴുവൻ താരത്തിന്റെ പേര് ആർത്തുവിളിക്കുകയും ചെയ്തു. ആരാധകരുടെ ഈ സ്നേഹത്തിന് മത്സരത്തിന്റെ 23-ാം മിനിറ്റിൽ ഗോളിലൂടെ തന്നെ താരം മറുപടി നൽകി. മു കിങ്സ്ലി കോമാന്റെ മുന്നേറ്റത്തിനൊടുവിൽ അൽ ദിരിയ ഗോൾകീപ്പർ വലീദ് അലി തട്ടിയകറ്റിയ പന്ത് റീബൗണ്ടിലൂടെ റൊണാൾഡോ വലയിലെത്തിക്കുകയായിരുന്നു.

സെപ്റ്റംബർ 27-ന് നോർവെയ്ക്കെതിരെ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിലിരുത്തിയതിനെത്തുടർന്ന് പരിശീലകൻ ജോർജെ ജീസസ് വാക്ക് തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റൊണാൾഡോ കഴിഞ്ഞയാഴ്ച പോർച്ചുഗൽ ക്യാമ്പ് വിട്ടത്. അതിന് പിന്നാലെ പോർച്ചുഗൽ ടീമിൽ നിന്ന് വിരമിക്കുക്കയാണെന്ന് താരം പ്രഖ്യാപിച്ചെങ്കിലും പിന്നീട് തിരിച്ചുവരുമെന്ന് പ്രതികരിച്ചു.

content highlights: cristiano ronaldo answers critics with goal al nassr fans celebrate

To advertise here,contact us