നീണ്ട ഇരുപത് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ച് ഇന്ത്യയുടെ അണ്ടർ 20 ടീം. എ എഫ് സി അണ്ടര്‍ 20 ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയാണ് ചരിത്രം.
ക്വാളിഫൈയിംഗ് റൗണ്ടിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് യോഗ്യത. ഇന്ത്യക്ക് വേണ്ടി ഡാനി മെയ്തേയ് ലെയ്ഷറാം, വിശാല്‍ യാദവ്, പകരക്കാരനായിറങ്ങിയ അര്‍ബാഷ് എന്നിവര്‍ സ്കോര്‍ ചെയ്തു.
മറ്റൊരു മത്സരത്തില്‍ ഉസ്ബെക്കിസ്ഥാന് 2-0ന് സിറിയയെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം നേടിയ ഇന്ത്യ ആറ് പോയിന്റുമായി യോഗ്യതാ റൗണ്ടിലെ എട്ട് ഗ്രൂപ്പുകളിലെ ഏഴ് ബെസ്റ്റ് റണ്ണേഴ്സപ്പുകളില് ഒരു ടീമായിട്ടാണ് പ്രധാന ടൂര്‍ണമെന്റിന് യോഗ്യത നേടിയത്.
2006 ലാണ് ഇന്ത്യ അവസാനമായി എ എഫ് സി അണ്ടര്‍ 20 ഏഷ്യന്‍ കപ്പ് കളിച്ചത്.അടുത്ത വര്‍ഷം മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 10 വരെ ചൈനയിലാണ് ഏഷ്യന്‍ കപ്പ്.
Content Highlights:india qualifies for afc u20 asian cup beats bangladesh