ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയോട് ഇംഗ്ലണ്ട് തോറ്റു. പിന്നാലെ ഇംഗ്ലണ്ട് ടീം പരിശീലകൻ തോമസ് ടൂഷേലിന്റെ തന്ത്രങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിഫയുടെ ഔദ്യോഗിക സ്വീകരണ ചടങ്ങിൽ സംസാരിക്കുന്നതിന് ഇടയിലായിരുന്നു ഇംഗ്ലണ്ട് കൊച്ചിന്റെ തന്ത്രങ്ങളെ പരിഹസിച്ചുകൊണ്ട് പ്രതികരണം നടത്തിയത്.
'ഇംഗ്ലണ്ടിന്റെ വളരെ മികച്ചൊരു താരമാണ് അവരുടെ സ്ട്രൈക്കറാണ് ഹാരി കെയ്ൻ. മാത്രമല്ല അദ്ദേഹം ഒരു അസാധ്യ കളിക്കാരൻ കൂടിയാണ്. എന്നാൽ, അർജന്റീനയ്ക്ക് എതിരായ മത്സരത്തിൽ ലീഡ് നേടിയ ശേഷം അദ്ദേഹത്തെ ഒരു ഡിഫെൻസ് കളിക്കാരനാക്കിയ പരിശീലകന്റെ തീരുമാനം തെറ്റായി പോയി', ട്രംപ് തുറന്ന് പറഞ്ഞു.
സെമിയിൽ അർജന്റീനയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ട് പരാജയപ്പെട്ട് പുറത്തായത്. ഇതോടെ അർജന്റീന ഫൈനലിലേക്ക് മുന്നേറുകയും ഇംഗ്ലണ്ട് ലൂസേഴ്സ് ഫൈനലിൽ എത്തുകയും ചെയ്തു. ഫൈനലിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ. ലൂസേഴ്സ് ഫൈനലിലേക്ക് എത്തുമ്പോൾ ഫ്രാൻസാണ് ഇംഗ്ലണ്ടിന്റെ എതിരാളികളായി എത്തുന്നത്. ലോകകിരീടത്തിനൊപ്പം ഗോൾഡൻ ബൂട്ടിനേയും ഒരു കടുത്ത പോരാട്ടം നടക്കും എന്നത് ഉറപ്പാണ്.
Content highlight: Donald Trump trolls England football team coach