അർജന്റീന VS സ്‌പെയ്ൻ; മുൻ‌തൂക്കം ആർക്ക്?; കണക്കുകളിങ്ങനെ!

ഒരു മാസത്തിലേറെ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ഫുട്‌ബോൾ ലോകം ഒറ്റ മത്സരത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

ഒരു മാസത്തിലേറെ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ഫുട്‌ബോൾ ലോകം ഒറ്റ മത്സരത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഞായറാഴ്ച ന്യൂജേഴ്സിയിലെ ഈസ്റ്റ് റഥർഫോർഡിൽ വെച്ച് അർധ രാത്രി 12 .30 നാണ് മത്സരം. മെസി- യമാൽ നേർക്കുനേർ വരുന്ന കലാശപ്പോര് എന്ന കൗതുകം കൂടി ഇതിനുണ്ട്.

ലോകകപ്പിൽ ഇരുരാജ്യങ്ങളും തമ്മിൽ ആകെ ഒറ്റത്തവണയാണ് ഏറ്റുമുട്ടിയത്. അന്നത്തെ വിജയം അർജന്റീനയ്‌ക്കൊപ്പമായിരുന്നു. എന്നാൽ ഏറ്റവും അവസാനമായി മുഖാമുഖം വന്നപ്പോൾ അർജന്റീനയെ 6-1ന് തകർത്തുവിട്ടതിന്റെ ചരിത്രമാണ് സ്‌പെയിൻ ആരാധകരെ ആവേശംകൊള്ളിക്കുന്നത്.

അതേസമയം നേർക്കുനേർ പോരാട്ടങ്ങളൊന്നാകെ എടുത്തുള്ള കണക്കുകൾ തുല്യതയുടേതാണ്. വിവിധ ടൂർണമെന്റുകളിലും സൗഹൃദ മത്സരങ്ങളിലുമായി ഇരു ടീമുകളും ഇതുവരെ 14 തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 6 മത്സരങ്ങളിൽ സ്‌പെയിനും 6 മത്സരങ്ങളിൽ അർജന്റീനയും വിജയിച്ചപ്പോൾ 2 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

content highlights: argentina vs spain head to head stats record fifa world cup 2026 final preview

To advertise here,contact us