കണ്ടതെല്ലാം പൊയ്; ഇനി കാണപ്പോകത് നിജം; ഫ്രാൻസ്-സ്‌പെയ്ൻ സെമി ഇന്ന്

ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ ഇന്ന്.

ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ ഇന്ന്. ആദ്യമത്സരത്തില്‍ സ്‌പെയിന്‍ നിലവിലെ റണ്ണറപ്പായ ഫ്രാന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30ന് ഡാലസിലാണ് മത്സരം.

ഗ്രൂപ്പുഘട്ടത്തില്‍ കേപ് വെര്‍ദെയോട് സമനില വഴങ്ങിയ സ്പെയിന്‍ പിന്നീട്, സൗദി അറേബ്യയെയും യുറഗ്വായിയെയും തോല്‍പ്പിച്ചാണ് ഗ്രൂപ്പുഘട്ടം പിന്നിട്ടത്.

റൗണ്ട് ഓഫ് 32-വില്‍ ഓസ്ട്രിയയെയും പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെയും ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെയുമാണ് തോല്‍പ്പിച്ചത്. ഫ്രാന്‍സ് ഗ്രൂപ്പില്‍ സെനഗലിനെയും ഇറാഖ്, നോര്‍വെ ടീമുകളെയും തോല്‍പ്പിച്ചാണ് മുന്നേറിയത്. റൗണ്ട് ഓഫ് 32-വില്‍ സ്വീഡനെയും പ്രീക്വാര്‍ട്ടറില്‍ പാരഗ്വായിയെയും ക്വാര്‍ട്ടറില്‍ മൊറോക്കോയെയും തോല്‍പ്പിച്ചു. ഒരുമത്സരവും സ്‌പെയിനും ഫ്രാന്‍സും സെമിഫൈനല്‍ വരെയെത്തിയത്.

ഗോള്‍വേട്ടക്കാരില്‍ ഒന്നാമതുള്ള കിലിയന്‍ എംബാപ്പെയാണ് ശ്രദ്ധാകേന്ദ്രം. എട്ടുഗോളാണ് താരത്തിനുള്ളത്. വിജയ പ്രതീക്ഷയിലാണ് ഫ്രാന്‍സും സ്‌പെയിനും. തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. 2018 ജേതാക്കളായ ഫ്രാന്‍സ് 2022 ലോകകപ്പില്‍ ഫൈനലില്‍ തോറ്റു. ഇത്തവണയും ഫൈനലിലെത്താനാകുമെന്നാണ് പ്രതീക്ഷ. യൂറോ ജേതാക്കളായാണ് സ്‌പെയിനെത്തുന്നത്. നേഷന്‍സ് ലീഗില്‍ കിരീടം നഷ്ടപ്പെട്ടെങ്കിലും ലോകകപ്പില്‍ ക്ഷീണം തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷ.

രണ്ടാം സെമിഫൈനല്‍, ബുധനാഴ്ച രാത്രി 12.30ന് അറ്റ്ലാന്റയില്‍ നടക്കും. നിലവിലെ ജേതാക്കളായ അര്‍ജന്റീന-ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പുഘട്ടത്തില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരെ തോല്‍പ്പിച്ച നിലവിലെ ജേതാക്കള്‍.

റൗണ്ട് ഓഫ് 32-വില്‍ കേപ് വെര്‍ദെയെയും പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെയും ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ന്‍ഡിനെയുമാണ് തോല്‍പ്പിച്ചത്. ഇംഗ്ലണ്ട് ഗ്രൂപ്പില്‍ ക്രൊയേഷ്യ, പാനമ എന്നിവരെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഘാനയോട് സമനില വഴങ്ങിയിരുന്നു. റൗണ്ട് ഓഫ് 32-വില്‍ കോംഗോയെയും പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയെയും ക്വാര്‍ട്ടറില്‍ നോര്‍വെയെയുമാണ് തോല്‍പ്പിച്ചത്.

content highlights:  spain vs france fifa world cup 2026 first semifinal preview

To advertise here,contact us