ഇന്ന് നടന്ന അർജന്റീന - സ്വിറ്റ്സർലാൻഡ് ക്വാർട്ടർ പോരാട്ടത്തിന് പിന്നാലെ പ്രതികരിച്ച് അർജന്റീനയുടെ പരിശീലകൻ ലയണല്‍ സ്കലോണി. സെമിയിലേക്ക് യോഗ്യത നേടിയെങ്കിലും ചില പിഴവുകൾ തിരുത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
'സ്വിറ്റ്സിലാൻഡിനെതിരെ നടന്നത് കടുത്ത മത്സരമായിരുന്നു. അവർ ഞങ്ങൾക്കെതിരെ ഫിസിക്കൽ ഗെയിം കളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. മത്സരം ജയിക്കാനായതിലും സെമിയിലേക്ക് യോഗ്യത നേടിയതിലും സന്തോഷമുണ്ട്. എങ്കിലും ഇനിയും മെച്ചപ്പെടുത്തേണ്ട കാര്യങ്ങളുണ്ട്', സ്കലോണി വ്യക്തമാക്കി. മത്സരത്തിൽ ജയിക്കാനായെങ്കിലും പറ്റിയ പിഴവുകൾ തിരുത്തിയില്ലെങ്കിൽ വരും മത്സരങ്ങളിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും സ്കലോണി വ്യക്തമാക്കി. പ്രതിരോധത്തിലും മധ്യനിരയിലും വരുത്തിയ പിഴവുകൾ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അർജന്റീന - ഇംഗ്ലണ്ട് മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും ഹാരി കെയ്നും നേർക്കുനേർ വരുമ്പോൾ മത്സരം കടുക്കും എന്നതിൽ സംശയമില്ല. കിരീടം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് മെസിയും സംഘവും സെമി അങ്കത്തിന് ഇറങ്ങുന്നത്. സെമിയിൽ ഇംഗ്ലണ്ടിനെ തകർത്ത് കലാശപോരിന് ഒരുങ്ങണം. എന്നാൽ അട്ടിമറി ജയത്തോടെ ഫൈനൽ ഉറപ്പിക്കുക എന്നതായിരിക്കും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
Content highlight: Lionel Scaloni reaction after Argentina win against Switzerland World Cup 2026 semi-finals