പടിയിറങ്ങി; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സാദിയോ മാനെ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് സെനെഗൽ താരം സാദിയോ മാനെ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് സെനെഗൽ താരം സാദിയോ മാനെ. 2026 ഫിഫ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. പതിനാല് വർഷം നീണ്ട അന്താരാഷ്ട ഫുട്ബോൾ കാരിയറിനാണ് മാനേ ഈ പ്രഖ്യാപനത്തിലൂടെ വിരാമിട്ടത്.

അന്താരാഷ്ട്ര ഫുട്ബോൾ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ഫുട്ബോളിലെ അദ്ദേഹത്തിന്റെ സാന്നിധ്യം തുടരും. സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നസറിൽ തരാം ഇനിയും ബൂട്ടണിയും. 2026 ലോകകപ്പിൽ റൗണ്ട് ഓഫ് 32ൽ ബെൽജിയത്തോട് തോൽവി വഴങ്ങിയതിന് പിന്നാലെയാണ് സെനഗൽ ടൂർണമെന്റിൽ നിന്ന് പുറത്തായത്. അതിനാടകീയമായ മത്സരം തന്നെയായിരുന്നു അത്. 85 -ആം മിനിറ്റ് വരെ 2 - 0 ന്റെ ലീഡ് ഉണ്ടായിരുന്നിടത്ത് നിന്നാണ് സെനഗൽ 3 - 2 ന്റെ തോൽവി വഴങ്ങിയത്.

സെനഗലിനായി നൂറിലേറെ മത്സരങ്ങൾ കളിച്ച താരം 2021 ൽ സെനഗലിനെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കും വഹിച്ചു. തന്റെ 34 - ആം വയസിലാണ് താരത്തിന്റെ ഈ വിരമിക്കൽ പ്രഖ്യാപനം.

Content highlight: Sadio Mane announces retirement from International football

To advertise here,contact us