ഗോൾ നേട്ടം എട്ട്; ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തി ലയണൽ മെസി

നിലവിൽ എട്ട് ഗോളുകളാണ് ഈ ലോകകപ്പിലെ മെസിയുടെ സമ്പാദ്യം

2026 ഫിഫ ലോകകപ്പിൽ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമതെത്തി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി. നിലവിൽ എട്ട് ഗോളുകളാണ് ഈ ലോകകപ്പിലെ മെസിയുടെ സമ്പാദ്യം. ഇന്നലെ ഈജിപ്തിനെതിരെ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ പിറന്ന രണ്ടാമത്തെ ഗോൾ മെസിയുടെ വകയായിരുന്നു.

ഗോൾവേട്ടക്കാരുടെ പട്ടിക പരിശോധിച്ചാൽ, ഒന്നാം സ്ഥാനത്തുള്ള മെസിക്ക് തൊട്ട് പിന്നാലെ ഏഴ് ഗോളുകളുമായി ഏർലിങ് ഹാളണ്ട് രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്കും ഏഴ് ഗോളുകൾ തന്നെയാണ്. ആറ് ഗോളുകളുമായി ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ നാലാം സ്ഥാനത്തുമുണ്ട്. കൂടാതെ ഇംഗ്ലണ്ടിന്റെ തന്നെ ജൂഡ് ബെല്ലിങ്ങ്ഹാം, സ്പെയിനിന്റെ മൈക്കൽ ഒയർസബാൽ, ഫ്രാൻസിന്റെ ഡെംബലെ എന്നിവർ നാല് ഗോളുകളുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.

Content highlight: Lionel Messi leads golden boot race with eight goals

To advertise here,contact us