‘ആ പെനാൽറ്റി ഗോളായിരുന്നെങ്കിൽ’; മത്സരശേഷം തുറന്നുപറഞ്ഞ് മെസി

മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും അവസാനനിമിഷം ടീമിനായി ഗോളും അസിസ്റ്റും നൽകാൻ മെസിക്കായി.

ഈജിപ്തിനെതിരായ ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ മത്സര ജയത്തിന് പിന്നാലെ വികാരാധീനനായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും അവസാനനിമിഷം ടീമിനായി ഗോളും അസിസ്റ്റും നൽകാൻ മെസിക്കായി.

മത്സരശേഷം വികാരധീനനായതിന് പിന്നിലെ കാരണവും മെസി വെളിപ്പെടുത്തി. മത്സരത്തിനിടെ പെനാൽറ്റി നഷ്ടപ്പെടുത്തിയതിലെ കടുത്ത നിരാശയാണ് വികാരാധീനനകാൻ കാരണമെന്ന് മെസി പറഞ്ഞു.

‘ആ പെനാൽറ്റിയിൽ ഞാൻ കടുത്ത നിരാശയിലായിരുന്നു. അത് നഷ്ടപ്പെടുത്തിയതിലും മോശമായി ആ കിക്ക് എടുത്തതിലും. ഞാൻ പെനാൽറ്റി ഗോളാക്കിയിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറിയേനെ.’ മെസി പറഞ്ഞു.

78 മിനിറ്റുവരെ രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്നശേഷം മൂന്ന് ഗോൾ തിരിച്ചടിച്ചാണ് അർജന്റീന ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർഫൈനലിലേക്ക് മുന്നേറുന്നത്. ക്രിസ്റ്റ്യൻ റൊമേറോ (79), ലയണൽ മെസ്സി (83), എൻസോ ഫെർണാണ്ടസ് (90+3) എന്നിവർ അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. യാസിർ ഇബ്രാഹിം (15), മുസ്തഫ സീക്കോ (67) എന്നിവർ ഈജിപ്തിനായും സ്കോർ ചെയ്തു.

Content highlight:lionel-messi-about-missed-penalty-kick-statement

To advertise here,contact us