സ്പെയിനിനോട് തോൽവി വഴിഞ്ഞി ലോകകപ്പിൽ നിന്ന് പുറത്തയതിന് പിന്നാലെ കണ്ണീരോടെ പോർച്ചുഗലിന്റെ സൂപ്പർ തരാം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ അവസാന ലോകകപ്പിൽ പ്രീ-ക്വാർട്ടർ പോരിൽ ആയിരുന്നു സ്പെയിനിനോട് പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തയത്. എന്നാൽ, കണ്ണീരണിഞ്ഞ് നിന്ന റോണോയെ ലാമിൻ യമാൽ വന്ന് ആശ്വസിപ്പിച്ചു.
സ്പെയ്നിനോട് ഏറ്റ തോൽവിയിൽ നിയന്ത്രണം നഷ്ടപ്പെട്ട റൊണാൾഡോയുടെ കണ്ണുകൾ നിറയുകയായിരുന്നു. പിന്നാലെ സ്പെയിനിന്റെ യുവതാരം ലാമിൻ യമൻ താരത്തിന്റെ അടുത്തെത്തി ആശ്വസിപ്പിക്കുകയായിരുന്നു. റോണോ തോളിൽ തട്ടി ആശ്വസിപ്പിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമാണ്. ആ കാഴ്ച്ച ആരാധകർ ഇതിടകം തന്നെ ഏറ്റെടുത്തു.
ഫുട്ബോൾ ലോകത്തെ രണ്ട് സൂപ്പർ താരങ്ങളായ നെയ്മറുടെയും റൊണാൾഡോയുടെയും അവസാന ലോകകപ്പ് നിറകണ്ണുകളോടെ ആയിരുന്നു അവസാനിച്ചത്. നോർവേയോട് പരാജയപ്പെട്ടാണ് ബ്രസീൽ പുറത്തായതെങ്കിൽ സ്പെയ്നിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങിയാണ് പറങ്കിപ്പട മടങ്ങിയത്.
Content highlight: Ronaldo in tears after defeat Lamine Yamal consoles him