ഞാനൊന്ന് നോക്കിയാൽ പോലും കഥയുണ്ടാക്കും'; സോഫിയയുമായുള്ള ഗോസിപ്പുകൾക്ക് മറുപടിയുമായി മെസി

തനിക്ക് നേരെ വരുന്ന പാപ്പരാസികളുടെ ഗോസിപ്പുകൾക്ക് ചുട്ട മറുപടി നൽകി ലയണൽ മെസി.

തനിക്ക് നേരെ വരുന്ന പാപ്പരാസികളുടെ ഗോസിപ്പുകൾക്ക് ചുട്ട മറുപടി നൽകി ലയണൽ മെസി. ഖത്തർ ലോകകപ്പ് മുതൽ അർജന്‍റൈൻ മാധ്യമപ്രവർത്തക സോഫിയ മാർട്ടിനെസിനെയും മെസിയെയും ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് ഒടുവിൽ മെസി തന്നെ നേരിട്ട് മറുപടി നൽകിയിരിക്കുകയാണ്. ലോകകപ്പ് വേദിയിൽ വെച്ച് സോഫിയയെ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് മെസി കടുത്ത തമാശ രൂപേണ ഗോസിപ്പുകാരെ ട്രോളിയത്.

ഖത്തർ ലോകകപ്പിലെ ഒരു അഭിമുഖത്തിനിടെ സോഫിയ മെസിയെ നോക്കി സംസാരിച്ച രീതിയും മെസിയുടെ മുഖഭാവവും ചേർത്തുവെച്ചാണ് പാപ്പരാസികൾ ഗോസിപ്പുകൾക്ക് തുടക്കമിട്ടത്. ലോകകപ്പ് വേദിയിൽ വെച്ച് 33-കാരിയായ സോഫിയയെ കണ്ട മാത്രയിൽ മെസി ചിരിച്ചുകൊണ്ട് പ്രതികരിച്ചു.

ഞാനൊന്ന് നോക്കിയാൽ എന്തിന് നോക്കിയെന്ന് അവർ ചോദിക്കും, അഭിവാദ്യം ചെയ്താൽ എന്തിന് അഭിവാദ്യം ചെയ്തുവെന്നാകും ചോദ്യം. തുടർന്ന് സോഫിയയെ ആലിംഗനം ചെയ്തുകൊണ്ടാണ് മെസി തനിക്കെതിരെ ഉയർന്ന ഗോസിപ്പുകളെയെല്ലാം തമാശയാക്കി തള്ളിക്കളഞ്ഞത്.

Content highlight: lionel messi reacts to sofia martinez affair rumors news

To advertise here,contact us